പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത് രണ്ടു ഘട്ടങ്ങളിലായി

കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി.രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന സർക്കാരിന്റെ ഈ പദ്ധതിക്കു അവസരം ലഭിക്കുന്നത് 24 രാജ്യങ്ങളിലുള്ളവർക്കാണ്.

Advertisement

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുക. എംബസികൾ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നുവെന്നും, ദിവസങ്ങൾക്കുള്ളിൽ പ്രവാസികൾ ഇന്ത്യയിൽ എത്തിച്ചേരുമെന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം.

ഗൾഫ്,യൂറോപ്പ് എന്നി സ്ഥലങ്ങളിൽ ജോലി നഷ്ടമായവരും, ടൂറിസ്റ്റ് വിസയിലെത്തി നാട്ടിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തവരെയുമാണ് ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി. ഇതിനുവേണ്ടി ഇന്ത്യൻ എംബസികൾ പ്രവാസികൾക്ക് തിരികെ നാട്ടിലേക്ക് വരുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ തന്നെ ആദ്യപരിഗണന ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളായി ജോലിചെയ്യുന്നവർക്ക് ആയിരിക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഘട്ടത്തിൽ മുൻഗണന ലഭിക്കുന്നവർ- തൊഴിലാളികൾ, വിദ്യാർഥികൾ,രോഗികൾ എന്നിവർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ്- ജൂൺ മാസത്തോടുകൂടി പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന പദ്ധതി പൂർത്തീകരിക്കും. നാട്ടിലെത്തിയതിനുശേഷം ക്വാറന്റൈനിലിരിക്കാൻ പ്രവാസികളും ബാധ്യസ്ഥരാണ്. ഇതിനായി കപ്പൽ,വിമാനം തുടങ്ങിയ മാർഗ്ഗങ്ങളായിരിക്കും സ്വീകരിക്കുക.ഇതിനായി പ്രത്യേക വിമാനങ്ങളും,നാവികസേനയുടെ കപ്പലുകളും ഉപയോഗിക്കാമെന്നും സംബന്ധിച്ചുള്ള തയാറെടുപ്പുകൾ നടന്നു വരുന്നു.