നിങ്ങളുടെ ഐഡി പ്രൂഫിൽ എത്ര സിം ഉണ്ടെന്നറിയാം

ഇനിമുതൽ നിങ്ങളുടെ ഐഡി കാർഡിൽ എത്ര സിം ഉണ്ടെന്ന് കണ്ടുപിടിക്കാം. ടെലി കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെൻറ്റ് വികസിപ്പിച്ചെടുത്ത ഒരു വെബ് പോർട്ടലിലൂടെ ആണ് നിങ്ങൾക്ക് ഈ വിവരങ്ങൾ അറിയുവാൻ സാധിക്കുന്നത്. ഈ പോർട്ടലിലൂടെ ഇന്ത്യയിൽ നിങ്ങളുടെ പേരിൽ എടുത്തിട്ടുള്ള സിം കാർഡുകളുടെയെല്ലാം വിവരങ്ങൾ ലഭിക്കും. നിങ്ങളുടെ അറിവു കൂടാതെ എടുത്തിട്ടുള്ള സിം കാർഡുകളുടെയും വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ സാധിക്കും.

Advertisement

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഈ വിവരങ്ങൾ അറിയുവാൻ സാധിക്കുന്നതാണ്. പോർട്ടൽ ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ഈ ഐഡി നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ നമ്പറുകളുടെയും വിവരം നിങ്ങൾക്ക് പോർട്ടലിൽ കാണുവാൻ സാധിക്കും. അല്ലെങ്കിൽ ഒറ്റ ക്ലിക്കിലൂടെ തന്നെ നിങ്ങൾക്ക് ടെലിഫോൺ കമ്മ്യൂണിക്കേഷനും റിക്വസ്റ്റ് അയക്കാം. നിങ്ങളുടെ ഐഡൻറ്റിറ്റി ഉപയോഗിച്ച് എടുത്തിട്ടുള്ള സിം കാർഡുകളുടെയെല്ലാം വിവരങ്ങൾ നിങ്ങൾക്ക് ഇങ്ങനെ അറിയുവാൻ സാധിക്കും. ആവശ്യമെങ്കിൽ ഈ നമ്പരുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള റിക്വസ്റ്റും നിങ്ങൾക്ക് നൽകുവാൻ സാധിക്കും. റിക്വസ്റ്റ് ലഭിച്ച ഉടൻ തന്നെ ടെലികോം സർവീസ് പ്രൊവൈഡേഴ്സ് ഈ നമ്പർ ബ്ലോക്ക് ചെയ്യുകയോ ഡീ ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യുന്നതാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് ഐഡി ഉപയോഗിച്ച് നിങ്ങൾക്ക് ഈ കാര്യങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയുന്നതുമാണ്.

ചെക്ക് ചെയ്യാൻ : https://tafcop.dgtelecom.gov.in/

കൂടാതെ മൊബൈൽ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് ആവശ്യമായ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും ടെലി കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെൻറ്റ് ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. ഇതനുസരിച്ച് ഒരു വ്യക്തിക്ക് അയാളുടെ പേരിൽ 9 സിം കാർഡുകൾ വരെ എടുക്കാൻ സാധിക്കും. സിം എടുക്കുമ്പോൾ തന്നെ ഈ വിവരം ഒരു എസ്എംഎസ് മുഖേന ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യും.