റിക്കവർഇറ്റ് – ഇനിമുതൽ ഡിലീറ്റ് ചെയ്ത ഫോട്ടോസും വീഡിയോസും ഫയൽസും തിരിച്ചെടുക്കാം

ഇനിമുതൽ നിങ്ങൾക്ക് നിങ്ങളുടെ മൊബൈലിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ഐഫോണിൽ നിന്നോ ഡിലീറ്റ് ചെയ്ത ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവ എളുപ്പത്തിൽ തിരിച്ചെടുക്കാം. ഇതിനു നിങ്ങളെ സഹായിക്കുന്ന ആപ്പ് ആണ് റിക്കവർഇറ്റ്. ഈ ആപ്പിൻറ്റെ ഫ്രീ വേർഷൻ ഇപ്പോൾ ലഭ്യമാണ്.

Advertisement

മൊബൈൽ

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഫയലുകളും തിരിച്ചെടുക്കാം. തിരിച്ചെടുത്ത ഫയലുകൾ നിങ്ങൾക്ക് ഗൂഗിൾ ഡ്രൈവിലോ, ഡ്രോപ്ബോക്സിലോ സേവ് ചെയ്യാനും ഇ – മെയിൽ വഴി ഷെയർ ചെയ്യാനും സാധിക്കും. നഷ്ടപ്പെട്ട ഫയലുകൾ തിരിച്ചെടുക്കുന്നതു പോലെ തന്നെ നിങ്ങൾക്ക് ആവശ്യമില്ലാത്ത ഫയലുകൾ പെർമനൻറ്റ് ആയി ഡിലീറ്റ് ചെയ്യാനും സാധിക്കും.

ലാപ്ടോപ്പ്

ഈ ആപ്പ് വഴി നിങ്ങൾക്ക് നിങ്ങളുടെ ലാപ്ടോപ്പിൽ നിന്നും നഷ്ടമായ ഡോക്യുമെൻറ്റ്സ്, ഗ്രാഫിക്സ്, വീഡിയോ, ഓഡീയോ ഫയലുകൾ, ഇ – മെയിൽ തുടങ്ങിയവ റിക്കവർ ചെയ്യാവുന്നതാണ്. ഹാർഡ് ഡ്രൈവ്, എസ്എസ്ഡി, യുഎസ്ബി, മെമ്മറി കാർഡ് തുടങ്ങി എല്ലാത്തരം സ്റ്റോറേജ് ഡിവൈസുകളിൽ നിന്നുമുള്ള ഫയലുകൾ തിരിച്ചെടുക്കാൻ ഈ ആപ്പിന് സാധിക്കും. 100 എംബി ഫയൽ നിങ്ങൾക്ക് ഇങ്ങനെ റിക്കവർ ചെയ്യാവുന്നതാണ്.

Download

ഐഫോൺ

ഐഫോൺ ഉപയോഗിക്കുന്നവർക്കും ഈ ആപ്പ് ഉപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകൾ റിക്കവർ ചെയ്യാവുന്നതാണ്. ഇതിനായി ആദ്യം ആപ്പിളിൻറ്റെ ഒഫിഷ്യൽ ഐട്യൂൺ ഡ്രൈവ് നിങ്ങളുടെ കമ്പ്യൂട്ടറിലോ, ലാപ്ടോപ്പിലോ ഇൻസ്റ്റാൾ ചെയ്യുക. ശേഷം നിങ്ങളുടെ പിസിയും ഐഫോണും ഡാറ്റാ കേബിൾ ഉപയോഗിച്ച് ബന്ധിപ്പിക്കുക. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ നഷ്ടമായ ഫയലുകൾ റിക്കവർ ചെയ്യാവുന്നതാണ്.