ഇനി ക്രെഡിറ്റ് സ്കോർ വിലയിരുത്താം ഈസിയായി

ക്രെഡിറ്റ് കാർഡുകളും ലോണുകളും ഒക്കെ ഉപയോഗിക്കുന്നവർ ഇന്ന് ഏറേയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രമേ ക്രെഡിറ്റ് കാർഡുകളും ലോണുകളും കിട്ടുകയുള്ളൂ.അതും ലോണുകൾ ഒക്കെ പലിശ കുറവിൽ. അതുക്കൊണ്ട് തന്നെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെക്കുറിച്ച് എപ്പോഴും നല്ല ധാരണ ഉണ്ടായിരിക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനും ക്രെഡിറ്റ് റിപ്പോർട്ട് മനസ്സിലാക്കാനും ഇപ്പോൾ വൺ സ്‌കോർ എന്ന പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.

Advertisement

ക്രെഡിറ്റ് സ്കോർ സൗജന്യമായി അറിയാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനാണ് വൺ സ്കോർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. പരസ്യങ്ങളില്ലാത്തതുക്കൊണ്ട് തന്നെ ആപ്പ് വളരെ സൌകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്.പ്ലേ സ്റ്റോറിൽ 4.6 റേറ്റിംങും മികച്ച റിവ്യൂം ആപ്പിനുണ്ട്. ക്രെഡിറ്റ് സ്കോർ വിവരങ്ങൾ വിലയിരുത്തുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ഈ ആപ്പ് ശേഖരിക്കുന്നതാണ്. പേര്, അഡ്രസ്സ്, ഇമെയിൽ അഡ്രസ്സ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് വ്യക്തിഗത ഡാറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡാറ്റ എൻക്രിപ്റ്റ് ചെയ്ത് സുരക്ഷിത കണക്ഷനിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുക്കൊണ്ട് തന്നെ ഇവ വളരെ സുരക്ഷിതമായിരിക്കും.

onescore Download

വൺ സ്കോർ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ മറ്റ് കമ്പനികളുമായോ ഓർഗനൈസേഷനുകളുമായോ പങ്കിടില്ലെന്ന് ആപ്പിൻറ്റെ ഡെവലപ്പർമാർ ഉറപ്പ് നൽകുന്നുണ്ട്. കൂടാതെ ഡാറ്റ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. സ്കോർ ഹിസ്റ്ററി ഫീച്ചർ ഈ ആപ്പിന് കീഴിൽ ലഭ്യമാണ്. ഇതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിലുണ്ടായ മാറ്റങ്ങളെ എളുപ്പത്തിൽ വിലയിരുത്താൻ സാധിക്കുന്നതാണ്. കൂടാതെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഈ ആപ്പിൽ ലഭ്യമാണ്.