കോവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് തിരിച്ചടിയുമായി ഒമാൻ ഭരണകൂടം

കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വദേശിവൽക്കരണ നടപടികൾക്ക് വേഗം കൂട്ടുകയാണ് ഒമാൻ ഭരണകൂടം. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ ഘട്ടംഘട്ടമായി പിരിച്ചുവിടും .പകരം ഒമാൻ സ്വദേശികളെ നിയമിക്കും. യോഗ്യരായ സ്വദേശികളെ കണ്ടെത്തി വിദേശികളെ പിരിച്ചുവിടുന്ന നടപടികൾ വേഗത്തിലാക്കാൻ ഒമാൻ ഭരണകൂടം ധനകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി .ഒമാനിൽ സർക്കാർ മേഖലയിൽ 30 ശതമാനത്തോളം വിദേശികളാണ് ജോലി ചെയ്യുന്നത്.ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. സർക്കാർ മേഖലയിലെ ഭൂരിഭാഗം മലയാളികൾക്കും തൊഴിൽ നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായി.

Advertisement

സ്വകാര്യമേഖലയിലും സ്വദേശിവൽക്കരണ തോത് വർധിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചു. വിമാനസർവീസ് പുനരാരംഭിക്കുബോൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ അവരവരുടെ മാതൃ രാജ്യത്തേക്ക് മടക്കി അയയ്ക്കാം.ഇത്ര വലിയ രീതിയിൽ ഗൾഫ് രാജ്യങ്ങളിൽ ഒരു രാജ്യവും വിദേശികളെ പിരിച്ചുവിട്ട് തിരിച്ചടിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല .ഇന്ത്യൻ തൊഴിലാളികൾക്ക് സൗദി അറേബ്യയിലുണ്ടായ നിതാഖാതിനേക്കാൾ വലിയ പ്രത്യാഘാതമായിരിക്കും ഒമാൻ ഭരണകൂടത്തിൻ്റെ ഈ തീരുമാനം എന്നാണ് വിലയിരുത്തൽ. പതിനായിരക്കണക്കിന് മലയാളികൾക്ക് ആദ്യഘട്ടത്തിൽ തന്നെ തിരികെ നാട്ടിലേക്ക് വരേണ്ടി വരുമെന്ന സാഹചര്യം ഉറപ്പായി.