മൂന്നാംഘട്ട ലോക്ഡൗണിൽ സോണുകൾ തിരിച്ച് ഇന്ന് മുതൽ മുതൽ ലഭിക്കുന്ന ഇളവുകൾ എന്തെല്ലാം

കേരള സംസ്ഥാനം മൂന്ന് സോണുകളായാണ് തരംതിരിച്ചിരിക്കുന്നത് .ഇളവുകൾ അനുസരിച്ച് ,ഏറ്റവും കൂടുതൽ ഇളവുകൾ ലഭിക്കുന്ന ഗ്രീൻ സോൺ, അതിനു മുകളിലായി ഓറഞ്ച് സോൺ, കൂടുതൽ നിയന്ത്രണങ്ങളുമായി റെഡ് സോൺ എന്നിവയാണ് മൂന്ന് സോണുകൾ.നിലവിൽ ഗ്രീൻ സോണിൽ 3 ജില്ലകളാണുള്ളത്. ഓറഞ്ച് സോണിലാണ് ഏറ്റവുമധികം ജില്ലകൾ സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്നത് .9 ജില്ലകൾ ഇളവുകളും നിയന്ത്രണങ്ങളും കൂടി ഓറഞ്ച് സോണിൽപെടുന്നു. ശേഷിക്കുന്ന രണ്ട് ജില്ലകൾ കടുത്ത നിയന്ത്രണങ്ങളുമായി റെഡ് സോണിലുമാണ്. സോണുകളായി തിരിച്ച് ജില്ലകളുടെ പേരുകൾ ചുവടെ കൊടുത്തിരിക്കുന്നു

Advertisement

 • ഗ്രീൻ സോൺ

  തൃശ്ശൂർ
  ആലപ്പുഴ
  എറണാകുളം

 • ഓറഞ്ച് സോൺ

  കാസർകോട്
  കോഴിക്കോട്
  വയനാട്
  മലപ്പുറം
  പാലക്കാട്
  ഇടുക്കി
  പത്തനംതിട്ട
  കൊല്ലം
  തിരുവനന്തപുരം

 • റെഡ് സോൺ

  കണ്ണൂർ
  കോട്ടയം

എല്ലാ സോണുകളിലും ലഭിക്കുന്ന ഇളവുകളിൽ ചരക്ക് വാഹനങ്ങൾ, കൊറിയർ സർവീസ്, പോസ്റ്റോഫീസ്, ആശുപത്രി, ഒ പി ക്ലിനിക്കുകൾ ,ഹോട്ടലുകൾ ( പാഴ്സൽ സർവീസ് മാത്രം )എന്നിവ ഉൾപ്പെടുന്നു.

ഗ്രീൻ സോണിലും ഓറഞ്ച് സോണിലും ബാധകമായിട്ടുള്ള ഇളവുകൾ ഇപ്രകാരമാണ്. അവശ്യ ടാക്സി ,ക്യാബ് മുതലായ സർവീസുകൾ, പ്രഭാതസവാരികൾ, സ്മോൾ സ്കെയിൽ തുണിക്കച്ചവടങ്ങൾ എന്നിവയ്ക്കാണ്.

മൂന്നു സോണുകൾക്കും കർശനമായി തുടരുന്ന നിയന്ത്രണങ്ങൾ ഇവയൊക്കെയാണ്. തീയറ്ററുകൾ, പാർക്കുകൾ, മാളുകൾ, ജിംനേഷ്യം സെൻ്ററുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ, പൊതുഗതാഗത ബസ് സർവീസുകൾ, വിമാനസർവീസ്, മെട്രോ, കോളേജുകൾ, സ്കൂളുകൾ, ആരാധനാലയ പ്രവേശന ങ്ങൾ ,മദ്യവിൽപ്പനശാല കൾ തുടങ്ങിയവയിലേക്ക് ആർക്കും പ്രവേശനമോ ഇവയുടെ സർവീസുകൾ ലഭ്യമാവുകയോ ചെയ്യുകയില്ല. മൂന്നാംഘട്ട ലോക്ഡൗണിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ ഞായറാഴ്ചകളിലും എല്ലാ കടകമ്പോളങ്ങളും ഇനിമുതൽ മുഴുവനായും അടഞ്ഞു തന്നെ കിടക്കും.

Image Courtesy : https://egov.eletsonline.com/