പ്രവാസികളെ ഇപ്പോൾ നാട്ടിൽ എത്തിക്കാനാവില്ല എന്ന നിലപാടിലുറച്ച് കേന്ദ്രം

പ്രവാസികളുടെ നാട്ടിലേക്ക് ഉള്ള മടക്കം വൈകും.ഇപ്പോൾ പ്രവാസികളെ നാട്ടിൽ എത്തിയ്ക്കാൻ കഴില്ല എന്നും അവർ ഇപ്പോൾ കഴിയുന്ന സ്ഥലങ്ങളിൽ തന്നെ തുടരണം എന്നും കേന്ദ്രം ഹൈകോടതിയെ അറിയിച്ചു.

Advertisement

കഴിഞ്ഞ ദിവസം മന്ത്രി വി മുരളീധരനും കേന്ദ്ര നിലപാട് വ്യകത്മാക്കിയിരുന്നു.ഇപ്പോൾ രോഗം ബാധിച്ച രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളെ നാട്ടിൽ എത്തിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കും എന്നായിരുന്നു നിലപാട്.വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട്കഴിഞ്ഞ ദിവസം മദ്രാസ് ഹൈ കോടതിയിൽ വന്ന കേസിലും കേന്ദ്രത്തിന്റെ നിലപാട് ഇത് തന്നെ ആയിരുന്നു.

എന്നാൽ കേരളത്തിൽ വിദേശത്തു നിന്നും വരുന്ന പ്രവാസികളെ നിരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനു വിപുല സജീകരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.വിവിധ മത സ്ഥാപങ്ങളും ഹോട്ടലുകളും ഹൌസ് ബോട്ടിലുമൊക്കെ മടങ്ങി വരുന്നവരെ താമസിപ്പിക്കുവാൻ സജ്ജമാണ്.പക്ഷെ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ ആണ്.ലോക്ക് ഡൌൺ വരുന്നതിനു മുൻപും കൊറോണ വ്യാപനം രൂക്ഷം ആകുന്നതിനു മുൻപും നിരവധി പ്രവാസികളെ നാട്ടിൽ എത്തിച്ചിരുന്നു.ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്തു കൊണ്ട് വരുന്നത് കൂടുതൽ വൈറസ് വ്യാപനത്തിന് കാരണമാകും.