നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി മദ്യവിൽപ്പനശാലകൾ വീണ്ടും തുറന്നു

മഹാരാഷ്ട്ര,ഡൽഹി മുംബൈ എന്നിവിടങ്ങളിലും മറ്റു പല സംസ്ഥാനങ്ങളിലും ലോക്ക്‌ഡൗണിലെ കർശന നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യങ്ങൾ വരെ റിപ്പോർട്ട് ചെയ്തു

മെയ് മൂന്നാം തീയതി മുതൽ സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മദ്യവിൽപ്പനശാലകൾ തുറന്നു പ്രവർത്തിക്കാമെന്ന് ഉത്തരവിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തികൊണ്ട് കടകൾ പ്രവർത്തനമാരംഭിച്ചത്. വിവിധ സ്ഥലങ്ങളിലും വൻ ജനത്തിരക്കോടുകൂടി വലിയ നിരയാണ് പ്രത്യക്ഷപ്പെട്ടത്.ഗ്രീൻ,ഓറഞ്ച് സോണുകളിൽ തിങ്കളാഴ്ച രാവിലെ  7.30 നു തന്നെ കടകൾ തുറക്കുമെന്നു അറിഞ്ഞ്‌ നിരവധി പേരാണ് അതിരാവിലെ തന്നെ മദ്യവിൽപന കേന്ദ്രങ്ങൾക്കു മുൻപിൽ എത്തിയത്.രാജ്യത്തെ മദ്യശാലകളെല്ലാം മാർച്ച് 24 മുതൽ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ  ലോക്ക്ഡൗണിൽ അടച്ചിരുന്നു.എന്നാൽ ഇന്ത്യയിൽ ലോക്ക്ഡൗൺ കാലയളവിൽ ഇളവുകൾ പ്രഖ്യപിച്ചതോടെയാണ്വീണ്ടും മദ്യശാലകൾക്കു തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.

Advertisement

ALSO READ :മൂന്നാംഘട്ട ലോക്ഡൗണിൽ സോണുകൾ തിരിച്ച് ഇന്ന് മുതൽ മുതൽ ലഭിക്കുന്ന ഇളവുകൾ എന്തെല്ലാം

ലോകത്തിൽ തന്നെ ഭീതിപരത്തിയ കൊറോണാ വൈറസിന്റെ വ്യാപനം സമൂഹത്തിൽ തടയുന്നതിനു വേണ്ടിയായിരുന്നു മദ്യശാലകൾ അടച്ചു പൂട്ടിയത്.ഉപഭോക്താക്കൾ തമ്മിൽ സുരക്ഷിത അകലം, മാസ്ക് ധരിക്കുക തുടങ്ങിയ കർശന നിയന്ത്രണങ്ങൾ കടകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തി വൻതിരക്കാണ് ഓരോ മദ്യശാലകൾക്കു മുൻപിലും ഉണ്ടായത്. മഹാരാഷ്ട്ര,ഡൽഹി മുംബൈ എന്നിവിടങ്ങളിലും മറ്റു പല സംസ്ഥാനങ്ങളിലും ലോക്ക്‌ഡൗണിലെ കർശന നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതോടൊപ്പം ഇന്ന് നിയന്ത്രിക്കാനാവാത്ത ജനത്തിരക്കിനാൽ പോലീസ് ഡൽഹിയിലെ ജീൽ ചൗക്കിലെ മദ്യശാല അടച്ചുപൂട്ടുകയായിരുന്നു. സർക്കാർ പുറത്തിറക്കിയ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാലാണ് തുടർന്നാണ് പോലീസ് ഇത്തരമൊരു അടച്ചുപൂട്ടൽ നടത്തിയത്.

ALSO READ : സംസ്ഥാനത്ത് ലോക്ഡൗൺ കർശനമാക്കുന്നതോടെ ഞായറാഴ്ചകളിൽ ഇനി എല്ലാ കടകൾക്കും മുടക്കം.

Image Courtesy: the news minute