ഫോറസ്റ്റിലൂടെ കാറിൽ പോയപ്പോൾ മുന്നിലൊരു ആന

യാത്ര പോകുന്നവർ ഒക്കെ പോയിട്ടുള്ള ഒരു ഫോറസ്റ്റ് ആണ് ബന്ദിപ്പൂർ.ഫോറസ്റ്റിനുള്ളിലെ റോഡിലൂടെ യാത്ര ചെയ്യാൻ നല്ല രസമാണ് മൃഗങ്ങളെ ഒക്കെ കണ്ടു ത്രില്ലിൽ യാത്ര ചെയ്യാം.എന്നാൽ അതികം ആർക്കും അറിയാത്ത ഒരു ഫോറസ്റ്റ് ആണ് മൊയാർ വനം.മാസനഗുഡിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്.മൊയാർ വനത്തിലൂടെ യാത്ര ചെയ്തപ്പോൾ കണ്ട കാഴ്ചകൾ ആണ് ഈ വീഡിയോയിൽ.

Advertisement

കണ്ട കാഴ്ചകൾ ഇതിനേക്കാൾ മനോഹരമാണ് അതിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ഈ വീഡിയോയിൽ.വനത്തിലേക്ക് കയറിയപ്പോൾ കുറെ മാനുകളെയും മലയണ്ണാനെയും,സിംഹവാലൻ കുരങ്ങുകളെയും ഒക്കെ കണ്ടു.അതിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് മുന്നോട്ട് പോയപ്പോൾ എതിരേ വന്ന ജീപ്പ് ഡ്രൈവർ വളവിൽ ഒരു ടസ്‌ക്കർ നിൽക്കുന്നു എന്ന് പറഞ്ഞു.സത്യത്തിൽ എന്തുവാണ് എന്ന് മസാനസ്സിലായില്ല.കാറിൽ കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ അതാ നില്കുന്നു കാറിന്റെ മുന്നിൽ ഒരു കൊമ്പൻ.

സത്യത്തിൽ കാറിൽ ഉണ്ടായിരുന്ന എല്ലാവരും പേടിച്ചു കൂടെ ഉണ്ടായിരുന്ന ബാബു ഇക്ക ഒഴികെ.ബാബു ഇക്കാക്ക് ഇതൊക്കെ ഏകപീരിയസ്ഡ് ആയോണ്ട് കൂടുതൽ പേടിക്കേണ്ടി വന്നില്ല.കൊമ്പൊക്കെ പോളിഷ് ചെയ്ത പോലെ മനോഹരം ആയിരിക്കുന്നു.ആളിച്ചിരി കലിപ്പിൽ ആണ് നിന്നിരുന്നത്.

ചുറ്റും കാട് റോഡിൽ വേറെ വണ്ടി ഒന്നും ഇല്ല.ഞങ്ങൾ കാറിൽ ഇരിക്കുന്നു തൊട്ടു മുൻപിൽ കൊമ്പൻ.കാറിൽ ആയോണ്ട് പാതി ആശ്വാസം ഉണ്ട്.കൊമ്പൻ ഇച്ചിരി കലിപ്പിൽ ആയതു കൊണ്ട് ബാബു ഇക്ക കാർ വേഗം ഓഫ് ചെയ്തു.

കൂട്ടത്തോടെ വരുന്ന ആന അത്ര അക്രമകാരി ആല്ലഅത് അതിന്റെ വാസ സ്ഥലം വിട്ടു പുറത്തേക്ക് അങ്ങനെ വരാറില്ല.ഇനി വന്നാൽ തന്നെ ശല്യമുണ്ടാക്കതെ പൊക്കോളും.എന്നാൽ ഒറ്റയാന്റെ കാര്യം അങ്ങനെ അല്ല ..അക്രമകാരി ആണ്..അതിനെ പ്രകോപിപ്പിക്കാതെ ഇരിക്കുക ആണ് വേണ്ടത്.

ആന മുന്നിൽ വന്നാൽ വണ്ടി ഹോൺ അടിച്ചും ലൈറ്റ് അടിച്ചും ഒന്നും വെറുതെ അതിനെ പ്രകോപിക്കരുത്.വാഹനം ഓഫ് ചെയ്യുക.നിശബ്ദം ആയി ഇരിക്കുക.അത് എപ്പോൾ മുന്നിൽ നിന്നും പോകുന്നോ അത്രയും സമയം വെയ്റ്റ് ചെയ്തേ പറ്റൂ.

ആന മുന്നിൽ നിക്കുമ്പോൾ വാഹനം ഇരമ്പി ശബ്ദം ഉണ്ടാക്കാൻ ഒട്ടും നോക്കരുത്.വാഹനം ഓഫ് ചെയ്തു കാറിനുള്ളിൽ ഇരിക്കുക.അത് ഒരു പക്ഷെ കാറിനടുത്തേക്ക് വന്നു എന്നൊക്കെ ഇരിക്കും.നിശബ്ദമായി ഇരിക്കുക.

പിന്നെ എന്തൊക്കെ തിയറികൾ ഉണ്ടെങ്കിലും സാഹചര്യത്തിന് അനുസരിച്ചു പെരുമാറുക.അതായത് ആന കാറ് കുത്തി പൊളിക്കാൻ നോക്കിയാൽ അപ്പോഴും കാർ ഓഫ് ചെയ്തു ഇരിക്കരുത്.

മൊയാർ വനത്തിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് താസിക്കാൻ പറ്റിയ ഒരു റിസോർട്ട് ആണ് അതിനോട് ചേർന്ന് കിടക്കുന്ന ചാലറ്റ്സ് റിസോർട്ട്.നീലഗിരി കുന്നുകളാൽ ചുറ്റപ്പെട്ട കാടിനുള്ളിലെ ഒരു മനോഹര ഗ്രാമം.ആ ഗ്രാമത്തിൽ ഒരു ദിവസം താമസിച്ചാലോ? നാഗരികതയുടെ തിരക്കിൽ നിന്നൊക്കെ മാറി നിന്ന് ഗ്രാമത്തിന്റെ വനത്തിന്റെ ഭംഗി ഒക്കെ ആസ്വദിച്ച് മൃഗങ്ങളെ ഒക്കെ കണ്ടു താമസിക്കാൻ മാസനഗുഡി ഊട്ടി റൂട്ടിൽ ഉള്ള ചാലറ്റ്സ് റിസോർട്ട് അവസരം ഒരുക്കുന്നു.

കുന്നിൻ ചെറുവിലെ മനോഹരഗ്രാമം,നല്ല ക്ലൈമറ്റ് മൃഗങ്ങൾ വസിക്കുന്ന കാട് ചുറ്റും എക്സ്പീരിയൻസ് പറഞ്ഞു അറിയിക്കാൻ സാധിക്കില്ല..ഒരു ദിവസം താമസിച്ചു അനുഭവിച്ചറിയൂ..

ചാലറ്റ്സ് റിസോർട്ട് ബുക്കിങ്ങിനായി വിളിക്കാം Chalets Resorts Masinagudi 096552 27989, 094430 43716