കേരളത്തിന് ആശ്വസിക്കാൻ ഒരു ദിനം കൂടി

.സംസ്ഥാനത്ത് ഇന്ന് കൊറോണ പോസിറ്റീവ് കേസുകളില്ല.

കേരളത്തിൽ ഇന്ന് കൊറോണ പോസിറ്റീവ് കേസുകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ആശ്വാസം നൽകി ഒരു ദിനം കൂടി. അതോടൊപ്പം ചികിത്സയിൽ കഴിഞ്ഞിരുന്ന 61 പേരുടെ ഫലം നെഗറ്റീവാണ്‌. സംസ്ഥാനത്ത് ഇതുവരെ 499 പേരായിരുന്നു രോഗികളായി ഉണ്ടായിരുന്നത്. അതിൽ തന്നെ ചികിത്സയിൽ ഉണ്ടായിരുന്ന 95 പേരിൽ, 61 പേർക്ക് രോഗം
ഭേദമായതിനാൽ ബാക്കി 34 പേർ മാത്രമാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിഞ്ഞു വരുന്നതെന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Advertisement

ALSO READ : നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി മദ്യവിൽപ്പനശാലകൾ വീണ്ടും തുറന്നു

കൊറോണ വൈറസ് വ്യാപനം കേരളത്തിൽ പിടിച്ചുനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും സർക്കാരും. എല്ലാവരുടെയും ഒറ്റക്കെട്ടായുള്ള പരിശ്രമം വളരെ ആശ്വാസം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ പല സ്ഥലങ്ങളിലുള്ള കേരളത്തിലെ ജനങ്ങൾക്ക് കൊറോണ ബാധിച്ചിരിക്കുന്ന സാഹചര്യങ്ങളുണ്ട്. അതിൽതന്നെ എൺപതിലധികം ആളുകളും മറ്റുമാണ് വിവിധ രാജ്യങ്ങളിലായി മരണമടഞ്ഞിരിക്കുന്നത്.

ഇന്ത്യയിൽ തന്നെ മറ്റു സംസ്ഥാനങ്ങളിൽ രോഗം വൻ ഭീതി പടർത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ആശങ്ക പകരുന്നു. കേരളത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചു എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ