പെട്രോളിന്റെയും ഡീസലിന്റെയും വില 3 രൂപ വർധിപ്പിച്ചു കേന്ദ്രം

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോളും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർധിപ്പിച്ചു കേന്ദ്ര സർക്കാർ.ഇതോടു കൂടി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ലിറ്ററിന് 3 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു നിൽക്കുന്ന ഈ അവസരത്തിലും കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിക്ഷേധം ആണ് ഉയർന്നിരിക്കുന്നത്.

Advertisement

ഇതിനു പുറമെ റോഡ് സെസും വർധിപ്പിച്ചിട്ടുണ്ട്.ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില നിലവിൽ വരും.മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വീപ്പക്ക് 105 ഡോളർ ആയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഇത് 31 മുതൽ 35 ഡോളർ വരെ ആയിരുന്നു.ഇത്ര വിലയിടിവ് രേഖപെടുത്തിയിട്ടും പിടിച്ചു നിൽക്കുവാൻ വേണ്ടി ആണ് വില വർദ്ധനവ് എന്നാണ് വിഷധീകരണം.

2010 ൽ ആഗോള വിപണിയിൽ എണ്ണ വില 85 ഡോളർ ആയിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് ഏകദേശം 56 രൂപയും ഡീസലിന് ഏകദേശം 38 രൂപയും മാത്രമായിരുന്നു.എന്നാൽ അതിലും താഴെ എണ്ണ വില ആഗോള വിപണിയിൽ കുറഞ്ഞിട്ടും ഇന്ത്യൻ വിപണിയിൽ എണ്ണവില കുത്തനെ കൂട്ടുകയാണ്.