14,999 രൂപക്ക് ഒരു മികച്ച ലാപ്ടോപ്പ്

14,999 രൂപക്ക് ഒരു മികച്ച ലാപ്ടോപ്പ്.

Advertisement

പ്രമുഖ ഇന്ത്യൻ സ്മാർട്ട് ഫോൺ, ടാബ്ലറ്റ് കമ്പ്യൂട്ടർ നിർമാതാക്കളായ ലാവ ഇപ്പോൽ ലാപ്ടോപ്പ് നിർമാണ രംഗത്തേക്ക് കടന്നിരിക്കുന്നു. ഹീലിയം 14 എന്ന പേരിൽ തങ്ങളുടെ ആദ്യ ലാപ്ടോപ്പ് വിപണിയിലെത്തിച്ചു. കുറഞ്ഞ വിലയും മികച്ച സുരക്ഷയുമാണ് ഈ ലാപ്ടോപ്പിന്റെ പ്രധാന ആകർഷണം.ഉയർന്ന നിലവാരമുള്ള മെറ്റീരിയൽസ് കോണ്ടാണ് ഹീലിയം 14 നിർമിച്ചിരിക്കുന്നത്. 14,999 രൂപ വില വരുന്ന ഹീലിയം 14 ലാപ്പ്ടോപ്പ് ജൂലൈ ആദ്യ വാരത്തോടെ തിരെഞ്ഞെടുത്ത റീട്ടയിൽ ഔട്ട്ലറ്റുകൾ വഴിയും പ്രമുഖ ഓൻലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയും ലഭ്യമാവും.എന്ട്രി ലെവൽ ലാപ്ടോപ്പ് വാങ്ങുവാൻ അനുയോജ്യമായ ഒന്നാണ് ലാവയുടെ ഹീലിയം 14 ലാപ്ടോപ്പ്.

>>ബി എസ് എൻ എല്ലിന്റെ അതിശയിപ്പിക്കുന്ന പുത്തന് ‍ഓഫർ

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പ് 14.1 ഇഞ്ച് (1080*1920)ഫുൽ എച്ച് ഡി ഡിസ്പ്ലേയാണുള്ളത്. ഇന്റെൽ ആറ്റം പ്രൊസ്സസറാണ് ഈ ലാപ്ടോപ്പിന് കരുത്തു പകരുന്നത്. രണ്ട് ജീ ബി യാണ് റാം. 32 ജീ ബി ഇന്റേർണൽ സ്റ്റോറേജും 128 ജി ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ട് .1.4 കിലോ ഭാരമുള്ള ഈ ലാപ്ടോപ്പിന് 10000 mAh ന്റെ ബാറ്ററിയാണുള്ളത്. സിൽവർ , പർപ്പോൽ എന്നീ നിറങ്ങളിൽ ഈ ലാപ്ടോപ്പ് ലഭിക്കും. മുഴുവന്‍ ദിവസ ഉപയോഗത്തിനായാണ് ഈ ലാപ്ടോപ്പ് നിർമിച്ചിരിക്കുന്നത്.

ഹീലിയം 14 ലാപ്ടോപ്പിൽ ഉപയോഗിക്കുന്നത് ഏറ്റവും സുരക്ഷിതമായ വിൻഡോസ് സോഫ്റ്റ്വെയറാണ്. ഇത് ലൈഫ് ടൈം പിരീഡ് വിൻഡോസ് ഡിഫണ്ടർ ആന്റീ വൈറസ് സൗജന്യമായി നൽകുന്നു.നിരവധി ഫീച്ചറുകളുമായെത്തുന്ന ഈ ഹീലിയം 14 മികച്ച ഒരു എൻട്രി ലെവൽ ലാപ്ടോപ്പ് ആകുമെന്നതിൽ സംശയമില്ല.

ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് കിട്ടുന്ന സ്മാർട്ട് ഫോണ്‍