ബി എസ് എൻ എല്ലിന്റെ അതിശയിപ്പിക്കുന്ന പുത്തന് ‍ഓഫർ

ബി എസ് എൻ എല്ലിന്റെ അതിശയിപ്പിക്കുന്ന പുത്തന് ‍ഓഫർ ‘സിക്സർ 666’

Advertisement

റിലയൻസ് ജിയോയുടെ കടന്ന് വരവ് രാജ്യത്തെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ സന്തോഷത്തിലാക്കിയിരുന്നു. മത്സരം ശക്തമായ ടെലികോം മേഖലയിൽ മറ്റു കമ്പനിളെ ചൊടിപ്പിക്കുന്ന നീക്കവുമായി ബി എസ് എൻ എൽ വീണ്ടും രംഗത്ത് വന്നിരിക്കുന്നു. നേരത്തേയും നിരവധി ജനപ്രിയ ഓഫറുകൾ ബി എസ് എൻ എൽ ഉപഭോക്താകൾക്ക് നൽകിയിരിക്കുന്നു. ജിയോയുടെ ‘ധൻ ധനാ ധൻ’ ഓഫറിനു സമാനമായ ഓഫറാണ് ബി എസ് എൻ എൽ അവതരിച്ചിരിക്കുന്നത്. സിക്സർ 666 എന്നാണ് ബി എസ് എൻ എല്ലിന്റെ പുതിയ ഓഫറിന്റെ പേര്‌. 666 രൂപയാണ് രണ്ട് മാസ കാലാവധിയുള്ള ഓഫറിന്.

>>“അൻവർ ജിറ്റോ” യെ ഭയപ്പെടണോ ?

ഇന്റർനെറ്റിനും വോയിസ് കോളുകൾക്കും പ്രാധാന്യം നൽകുന്നതാണ് സിക്സർ 666.
പ്രീപയ്ഡ് ഉപഭോക്തകളെ ലക്ഷ്യമിട്ടാണ് ബി എസ് എൻ എൽ ഈ ഓഫർ പ്രക്യാപിച്ചിരിക്കുന്നത്. എല്ലാ നെറ്റ് വർക്കിലേക്കും പരിധിയില്ലാത്ത കോളുകളും 120 ഡാറ്റാ ദിവസം രണ്ട് ജീ ബി എന്ന രീതിയിൽ നൽകുന്നു എന്നതാണ് സിക്സർ 666 ന്റെ പ്രത്യേകത. നേരത്തേയും ഇത്തരത്തിലുള്ള ഓഫറുകൽ ബി എസ് എൻ എൽ അവതരിപ്പിച്ചിരുന്നു.’Chaukka 444 ‘ എന്ന 444 രൂപയുടെ പാക്കിൽ 360 GB ഡാറ്റ ദിവസം 4 GB എന്ന രീതിയിൽ 90 ദിവത്തെക്കാണ നൽകിയത്. കൂടാതെ STV 333 രൂപയുടെ ട്രിപ്പിൽ എയ്സ് എന്ന പ്ലാനും ബി എസ് എൻ എൽ അവതരിപ്പിച്ചിരുന്നു. തങ്ങളുടെ ജനപ്രിയ പ്ലാനുകൾ എല്ലാം തന്നെ പുനക്രമീകരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ ആനൂകൂല്യം നൽകാൻ ബി എസ് എൻ എൽ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ ഓഫറുകൾ നൽകുമ്പോഴും ബി എസ് എൻ എല്ലിന്റെ ഡാറ്റയുടെ വേഗത കുറയുന്നു എന്ന പരാധി വ്യാപകമാവുന്നുണ്ട്.

>>ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് കിട്ടുന്ന സ്മാർട്ട് ഫോണ്‍