വീഡിയോ കോൾ ചെയ്യാം ചാറ്റ് ചെയ്യാം കൊമേറയിലൂടെ : അറിയേണ്ടതെല്ലാം

ആശയവിനിമയത്തിനായുള്ള ഒരു ഫ്രീ ആപ്ലിക്കേഷനാണ് Comera. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ആപ്പ് സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. സന്ദേശങ്ങൾക്ക് പുറമേ ഓഡിയോ, വീഡിയോ കോളുകളും ഗ്രൂപ്പ് ചാറ്റുകളും Comera ആപ്പ് ഉപയോഗിച്ച് ഇന്റർനാഷണൽ കോളുകൾ വരെ ചെയ്യാം. ആപ്പ് ഡൌൺലോഡ് ചെയ്ത ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. മൊബൈൽ നമ്പർ വേരിഫൈ ചെയ്യുന്നതിന് ഒരു ഒടിപിയും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് എപ്പോഴും ആപ്പിൽ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. ധാരാളം ഉപഭോക്താക്കളുള്ള Comera ആപ്പിൻറ്റെ നിലവിലെ റേറ്റിംങ് 4.5 ശതമാനമാണ്. ഇനി Comera ആപ്പിൻറ്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം

Advertisement

  • സൌജന്യ കോളുകളും സന്ദേശങ്ങളും

Comera ആപ്പ് ഉപഭേക്താക്കൾക്ക് അന്താരാഷ്ട്ര ഓഡിയോ, വീഡിയോ കോളുകളും സന്ദേശങ്ങളും സൌജന്യമായി നടത്താവുന്നതാണ്.

  • പരിമിതികളില്ല

പരിമിതികളോ പരിധികളോ ഇല്ലാതെ ഉപഭോക്താക്കൾക്ക് മണിക്കൂറുകളോളം സൌജന്യമായി കോൾ ചെയ്യാനുള്ള ഓപ്ഷൻ Comera നൽകുന്നുണ്ട്.

  • പരസ്യങ്ങളില്ല

പരസ്യങ്ങളില്ലാതെ ഉപഭോക്താക്കൾക്ക് ആശയവിനിമയം നടത്താൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നതാണ്.

  • സുരക്ഷിതം

എൻഡ്-ടു-എൻഡ് ഫീച്ചർ നിങ്ങളുടെ സന്ദേശങ്ങൾക്കും കോളുകൾക്കും സുരക്ഷ ഉറപ്പാക്കുന്നു.

  • ഗ്രൂപ്പ് ചാറ്റ്

ഗ്രൂപ്പ് ചാറ്റ് ഓപ്ഷൻ Comera ആപ്പിൽ ലഭ്യമാണ്. ഇത് ഒരേസമയം ഒന്നിൽ കൂടുതൽ ആളുകളുമായി ചാറ്റ് നിങ്ങളെ സഹായിക്കും.

  • ഷെയറിംങ് ഓപ്ഷൻ

Comera ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഫോട്ടോകളും, വീഡിയോകളും, ഡ്യോക്യുമെൻറ്റ്സും, ലൊക്കേഷനും മറ്റുള്ളവരുമായി എളുപ്പത്തിൽ ഷെയർ ചെയ്യാൻ സാധിക്കുന്നതാണ്.

Download

  • കോൺടാക്ട് സമന്വയം

Comera ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റ് ആഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭ്യമാണ്. ഇതുവഴി ഒരു പ്രത്യേക കോൺടാക്ട് ലിസ്റ്റ് ക്രിയേറ്റ് ചെയ്യാതെ തന്നെ നിങ്ങൾക്ക് ആശയവിനിമയം നടത്താവുന്നതാണ്.