സൗദി അറേബ്യയിൽ കൊറോണ ബാധിക്കുന്നത് ഏറ്റവുമധികം ചെറുപ്പക്കാരിൽ

സൗദി അറേബ്യയിൽ കൂടുതൽ കൊറോണ ബാധിതർ ചെറുപ്പക്കാർ ആണെന്ന് ആരോഗ്യ മന്ത്രാലയം മേധാവി അറിയിച്ചു. നിരവധി നിഷേധാത്മകമായ വാർത്തകൾ കൊറോണയെ പറ്റി എല്ലാ രാജ്യങ്ങളിലെയും പോലെ സൗദിയിലും കണ്ടുവരുന്നുണ്ട്. അതിൽ ഉൾപ്പെടുന്ന ഒന്നാണ് എല്ലാ വീടുകൾതോറും കർശനമായ കോവിഡ് റാപ്പിഡ് ടെസ്റ്റ് സൗദി ഗവൺമെൻറ് നടത്തുമെന്ന കുപ്രചാരണങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ഗവൺമെൻ്റ് തങ്ങളാൽ ആവുന്നവിധം എല്ലാവിധ സഹായഹസ്തങ്ങളും വിദേശികൾക്കും സ്വദേശികൾക്കും നൽകുന്ന ഈ അവസരത്തിൽ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

Advertisement

കൊറോണ ബാധിച്ചവരിൽ പ്രായഭേദമന്യേ കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ ഉൾപ്പെടുന്നുണ്ട് .സൗദിയിൽ തന്നെ കൊറോണ ബാധിതർ 50 ശതമാനവും 20 വയസ്സിനും 40 വയസ്സിനും മധ്യേ ഉള്ളവരാണെന്നും ആണ് റിപ്പോർട്ട്.കോവിഡ്-19 വ്യാപനത്തിൻ്റെ തീവ്രത കുറയ്ക്കുന്നതിനുവേണ്ടി ശക്തമായ ഒരുക്കങ്ങൾ തയ്യാറാക്കേണ്ടതുണ്ട് എന്നും മേധാവി വ്യക്തമാക്കി. സൗദിയിൽ നിരവധി വിദേശികൾ ലേബർ ക്യാമ്പുകളിലും മറ്റുമായി താമസിക്കുന്നതിനാൽ നിരന്തരമായി ഹോസ്പിറ്റലുകളുടെ സഹായത്തോടുകൂടി ഫീൽഡ് ടെസ്റ്റുകൾ തുടർന്നും നടത്തിവരുന്നുണ്ട് .

കോവിഡ് ടെസ്റ്റ് പരിശോധനകൾ രോഗതീവ്രത വർദ്ധിച്ചിട്ടുള്ള പ്രദേശങ്ങളിലാണ് നടത്തിവരുന്നത് .രോഗവ്യാപനം സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും ആളുകളെ മാറ്റി പാർപ്പിക്കുകയും പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ വരുത്തിയാണ് ടെസ്റ്റുകൾ നടത്തിവരുന്നത് .സൗദി അറേബ്യയിൽ ഉള്ളവരും ലോക്ഡൗൺ കാരണം രാജ്യത്ത് തിരികെ എത്തിച്ചേരാൻ സാധിക്കാത്തവരും ഒഫീഷ്യൽ വെബ്സൈറ്റുകളിലും തുടർന്നുള്ള കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന അറിയിപ്പുകൾ മാത്രമേ സ്വീകരിക്കാവൂ എന്നും ആരോഗ്യമന്ത്രാലയം മേധാവി പറഞ്ഞു.