വാട്സ് ആപ്പിൽ മാത്രമായി ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്യാം

നാം എല്ലാവരും ദിവസേന ഉപയോഗിക്കുന്ന ഒരു ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്സ് ആപ്പ് .കോളുകൾ വിളിക്കുന്നതിനേക്കാൾ കൂടുതലായി ഇന്നിപ്പോൾ വാട്സ് ആപ്പ് ഉപയോഗിക്കുന്നു.ഗുണകരം ആണെകിലും ചില സന്ദർഭങ്ങളിൽ വാട്സ് ആപ്പ് നമുക്ക് കുരിശ്ശായി മാറാറുണ്ട് .ബിസിനസ് മീറ്റിംഗിൽ ഫോൺ മിറർ ചെയ്യുമ്പോഴോ ,ഫോണിൽ വീഡിയോ കോൾ ചെയ്യുമ്പോഴോ ,ഫോണിൽ സിനിമ കാണുമ്പോഴോ ഒക്കെ വാട്സ് ആപ്പ് നോട്ടിഫിക്കേഷൻ വരുന്നത് പല്ലപ്പോഴും നമ്മെ അലോസരപ്പെടുത്താറുണ്ട് .ഈ അവസരങ്ങളിൽ വാട്സ് ആപ്പിന് മാത്രമായി നെറ്റ് ഓഫ് ചെയ്തു വെക്കാൻ സാധിച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ. വാട്സ് ആപ്പിന് മാത്രമായി നെറ്റ് ഓഫ് ആക്കാൻ ഡയറക്ട് ആയി വഴി ഒന്നുമില്ല .എന്നാൽ മറ്റൊരു ആപ്പിന്റെ സഹായത്തോടെ ഇത് സാധ്യമാണ് .അതെങ്ങനെ ആണ് എന്ന് നോക്കാം

Advertisement

Pause it

Pause it എന്ന ആപ്പ് ഉപയോഗിച്ച് വാട്സ് ആപ്പിന് മാത്രമായി ഇന്റെനെറ്റ് ഓഫ് ചെയ്തു വെക്കുവാനായി സാധിക്കും.കൂടാതെ ടൈമറും സെറ്റ് ചെയ്യാം .അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ സെറ്റ് ചെയ്യുന്ന സമയത്തിന് ശേഷം ഓട്ടോമാറ്റിക്ക് ആയി വാട്സ് ആപ്പ് പ്രവർത്തിച്ചു കൊള്ളും.പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാട്സ് ആപ്പ് ബാക് ഗ്രൗണ്ടിൽ റൺ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കണം.വാട്സ് ആപ്പ് മിനിമൈസ് ചെയ്തിട്ടുണ്ടെങ്കിൽ അത് ക്ലോസ് ചെയ്യണം എന്നർത്ഥം .ശേഷം നിങ്ങൾക്ക് വാട്സ് മാത്രമായി ഇന്റർനെറ്റ് ഓഫ് ചെയ്തു ബാക്കിയുള്ള കാര്യങ്ങൾ ഫോണിൽ ചെയ്യാം.

Download 

നിലവിൽ 5 ലക്ഷത്തിൽ അധികം ആളുകൾ ഈ ആപ്പ് പ്ലെയ് സ്റ്റോറിൽ നിന്നും ഡൗൺലൊഡ് ചെയ്തിട്ടുണ്ട് .Ileshkumar Sharma എന്ന വ്യക്തി 2017 ൽ ആണ് ഈ ആപ്പ് പുറത്തിറക്കിയത്.വൈഫൈ യിലും മൊബൈൽ ആപ്പിലും ഇത് വർക്ക് ചെയ്യും .

ഗുണങ്ങൾ

  • വാട്സ് ആപ്പിന് മാത്രമായി ഇന്റർനെറ്റ് ഓഫ് ചെയ്യാം
  • ഡിസ്റ്റർബിങ് മെസേജസ് ഒഴിവാക്കാം

ദോഷങ്ങൾ

  • ഈ ആപ്പ് മിനിമൈസ് ചെയ്തിടണം .ക്ലോസ് ചെയ്താൽ വർക്ക് ആവുന്നില്ല
  • ബാറ്ററി ചാർജ് കൂടുതലായി ഉപയോഗിക്കുന്നു

ഇത് കൂടാതെ ഫോണിൽ സേവ് ചെയ്യാത്ത നമ്പറിലേക്ക് മെസ്സേജ് ചെയ്യുവാനും സാധിക്കും .എന്നാൽ ഈ സംവിധാനം ഇപ്പോൾ വാട്സ് ആപ്പിൽ തന്നെ നേരിട്ട് വന്നതിനാൽ വലിയ പ്രാധ്യാന്യം അർഹിക്കുന്നില്ല.