സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് സംസ്ഥാനത്ത് ഒരു കുട്ടിക്കും പഠനംമുടങ്ങില്ല; മുഖ്യമന്ത്രി

കോവിഡ് മൂലം സംസ്ഥാനത്ത് ക്ലാസ്സുകൾ ഓൺലൈനായി ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ആർക്കും ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഓൺലൈനായി ക്ലാസ്സുകൾ കാണുവാൻ ടിവി ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടി സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു.ഇതിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി.വിദ്യാഭ്യാസ വകുപ്പ് അന്യോഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement

വിക്ടഴ്സ് ചാനൽ വഴി ആണ് ക്ളാസുകൾ സംപ്രേഷണം ചെയ്യുന്നത്.ക്ലാസ്സുകൾ നഷ്ടമായവർക്ക് വിക്ടഴ്സ് ചാനലിന്റെ യൂട്യൂബ് ചാനലിലും കഴിഞ്ഞു പോയ ക്ലാസ്സുകൾ ലഭിക്കും.ഈ സർക്കാരിന്റെ ലക്‌ഷ്യം അവസാനത്തെ കുട്ടിക്കും പഠനം ഒരുക്കുവാനുള്ള സാഹചര്യം ഉറപ്പുവരുത്തുക ആണ്.ആത്മഹത്യാ ചെയ്ത കുട്ടി പഠിച്ച സ്‌കൂളിൽ 25 കുട്ടികൾക്ക് വീട്ടിൽ ടിവി യോ നെറ്റ് കണക്ഷനോ ഇല്ലായിരുന്നതായി കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്ന് അധ്യാപകന്‍ കുട്ടിയെ വിളിച്ച് ഇത് പരിഹരിക്കാമെന്ന് പറയുകയും ചെയ്തിരുന്നു.