ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.

Advertisement

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ യെർഹ ഡോട്ട് കോം ആണ് ലോകത്തിലെ ഏറ്റവും ചെറിയ ഫോണായ എലാരി നാനോ ഫോൺ സി ഇന്ത്യയിൽ അവതരിപ്പച്ചത്. ലോകത്തിലെ ഏറ്റവും ചെറിയ ജീ എസ് എം ഫോണായ എലൊരി നാനോ ഫോൺ സി ഒരു ക്രെഡിറ്റ് കാർഡിനേക്കാൾ ചെറുതാണ്. 3,940 രൂപ വിലയാണ് ഈ എലാരി നാനോഫോൺ സീക്ക്. കറുപ്പ് , ഗോൽഡ്, സിൽവർ എന്നീ കളർ വേരിയന്റുകളിൽ ഈ നാനോഫോൺ ലഭ്യമാണ്.

>>ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

മുപ്പത് ഗ്രാം മാത്രമാണ് ഈ കുഞ്ഞൻ ഫോണിന്റെ ഭാരം. 94.4×35.85×7.6mm എന്നതാണ് കുഞ്ഞൻ ഫോണിന്റെ വലുപ്പം.128×96 പിക്സലോടു കൂടിയ 1 ഇഞ്ച് ടി എഫ് ടി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. മീഡിയ ടെക്കിന്റെ MT6261D പ്രൊസ്സസർ ആണ് ഫോണിന് കരുത്ത് നൽകുന്നത്. 32 എം ബി റാം, 32 എം ബി ഇന്റേർണൽ സ്റ്റോറേജ്, മൈക്രോ എസ് ഡി കാർഡ് വഴി 32 ജീ ബി വരെ വർദ്ധിപ്പിക്കാം.
ഇരട്ട ജീ എസ് എം സിമ്മിടാവുന്ന ഫോണിന് 280 mAh ബാറ്ററിയാണ് കരുത്തുപകരുന്നത്. നാല് മണിക്കൂർ സംസാര സമയവും നാല് ദിവസത്തെ സ്റ്റാന്റ് ബൈയും കമ്പനി വാഗ്ധാനം ചെയ്യുന്നു. വിനോദത്തിനായി MP3 പ്ലയർ, എഫ് എം റേഡിയോ എന്നിവ ഉണ്ട്. ബ്ലൂടൂത്ത് വഴി ഐ ഫോൺ, ആൻഡ്രോയിഡ് എന്നിവയുമായി കണക്ട് ചെയ്ത് ഉപയോഗിക്കാം. ബ്ലൂടൂത്ത്,3.5mm ഓഡിയോ ജാക്ക്, മൈക്രോ യു എസ് ബി പോർട്ട്, എന്നിവയും ഈ നാനോഫോണിൽ കമ്പനി ഉൽപ്പെടുത്തിയിരിക്കുന്നു. മാജിക്ക് വോയിസ് എന്ന ഫീച്ചർ ഈ ഫോണിലുണ്ട് അതുവഴി പ്രാങ്ക് കോളുകൾ വിളിക്കാൻ സാധിക്കും.

>>ബി എസ് എൻ എല്ലിന്റെ അതിശയിപ്പിക്കുന്ന പുത്തന് ‍ഓഫർ