ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

ഫേസ്ബുക്ക് മെസ്സെഞ്ചർ ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
സോഷ്യല്‍ മീഡിയ ഭീമനയായ ഫേസ്ബുക്ക് മെസ്സെഞ്ചർ ആപ്പിന്റെ ലൈറ്റ് വെർഷൻ ഇന്ത്യയിലെ ഉപഭോക്താക്കൽക്കായി അവതരിപ്പിച്ചു. കേവലം 10 എം ബി യിൽ താഴെ സ്പേസ് മാത്രമേ ലൈറ്റ് വെർഷന് ആവശ്യമുള്ളു. എന്നാൽ മെസ്സെഞ്ചർ ആപ്പിലുള്ള മിക്ക കാര്യങ്ങളും ലൈറ്റ് ആപ്പിലൂം ഫേസ്ബുക്ക് ഉൽപ്പെടുത്തിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ആഗോളതലത്തിൽ 132 രാജ്യങ്ങളിൽ ലെെറ്റ് മെസ്സെഞ്ചർ ആപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ അന്ന് ലോഞ്ച് ചെയ്തിരുന്നില്ല. എന്ട്രി ലെവൽ സ്മാർട്ട് ഫോണുകളിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ലൈറ്റ് മെസ്സെഞ്ചർ ആപ്പിന് സാധിക്കും. ഇന്ത്യൻ സാഹചര്യത്തിൽ 2G അടക്കമുള്ള കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രീതിയിലാണ് ലൈറ്റ് മെസ്സെഞ്ചർ ആപ്പിന്റെ നിർമാണം.

Advertisement

>>സാംസങ്ങില്‍ നിന്നും പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി

മെസ്സഞ്ചർ ആപ്പിന് 40 എം ബി യോളം സ്പേസ് ആവശ്യമായിരുന്നു. എന്നാൽ ലൈറ്റ് ആപ്പിന് 10 എം ബി യിൽ താഴെ സ്പേസ് മതിയാവും. മെസ്സെഞ്ചർ ആപ്പിലുള്ള ടെക്സ്റ്റ് ,ഫോട്ടോട് ,ലിങ്ക് , ഇമോജി , സ്റ്റിക്കർ, വോയിസ് കോളക്കം ഒട്ടുമിക്ക സേവനങ്ങളും ലൈറ്‌റ് മെസ്സെഞ്ചർ ആപ്പിലും ലഭ്യമാവും.ഈ ലൈറ്റ് മെസ്സെഞ്ചർ ആപ്പിലുടെ കൂടുതൽ പേരെ ആകർഷിക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്‌. ഇതിനു മുമ്പ് അവതരിപ്പിച്ച ഫേസ് ബുക്കിന്റെ ലൈറ്റ് ആപ്പ് വിജയമായിരുന്നു. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോക്താക്കൽക്ക് മാത്രമാണ് ലൈറ്റ് മെസ്സെഞ്ചർ ആപ്പ് ലഭ്യമാവുക.

DOWNLOAD

>365 രൂപക്ക് ദിവസേന 1GB ഇന്റര്‍നെറ്റ് ഒരു വര്‍ഷത്തേക്ക് സൌജന്യം