വാട്സ് ആപ്പിൽ മെസ്സേജ് ഡിലീറ്റ് ആയാലും കുഴപ്പമില്ല | ഈ ആപ്പ് മതി

മെസ്സേജ് അയക്കുന്നതിനും, വീഡിയോ കോൾ,ഓഡിയോ കോൾ തുടങ്ങിയ സൗകര്യങ്ങൾക്കായി ഇന്ന് ലോകത്തിലെ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്നത് വാട്സാപ്പാണ്.ഇൻ്റർനെറ്റ് കണക്ഷന്റെ മാത്രം സഹായത്തോടെ മൊബൈലിലും സിസ്റ്റത്തിലും ഉപയോഗിക്കാൻ സാധിക്കുന്ന ഈ ആപ്ലിക്കേഷൻ തികച്ചും സൗജന്യമായതിനാൽ ഇതിന്റെ ജനപ്രീതി കൂടികൊണ്ടിരിക്കുന്നു.ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ വളരെ എളുപ്പമുള്ളൊരു ആപ്ലിക്കേഷനാണിത്. അതുപോലെ തന്നെ നമുക്ക് ആവശ്യമുള്ള മെസ്സേജുകൾ ഡിലീറ്റാക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്. എന്നാൽ ഇത്തരത്തിൽ ഡിലീറ്റാക്കി കളഞ്ഞ മെസ്സേജുകൾ വീണ്ടെടുക്കുന്നതിനുള്ള ഒരു സൗകര്യം ഈ ആപ്ലിക്കേഷനില്ല.

Advertisement

എന്നാൽ നമുക്ക് ധാരാളം അപ്ലിക്കേഷനുകൾ ഇത്തരം മെസ്സേജുകൾ റീസ്റ്റോർ ചെയ്യുന്നത് നിലവിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്.

WhatsRemoved എന്ന ആപ്ലിക്കേഷൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഡൌൺലോഡ് 
4.9 MB വലിപ്പമുള്ള ഈ ആപ്ലിക്കേഷൻ ആഗോളതലത്തിൽതന്നെ നല്ല നിലവാരം പുലർത്തുന്നതാണ്.പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ സ്വകാര്യത നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വിധം താഴെ പറയുന്നു

1 ആദ്യമായി ആപ്ലിക്കേഷൻ തുറന്നതിനു ശേഷം കുറച്ച് അനുമതികൾ നൽകേണ്ടതുണ്ട്

2 അടുത്തതായി നമുക്ക് ഏത് ആപ്ലിക്കേഷനിലെ വിവരങ്ങളാണോ സംരക്ഷിക്കേണ്ടത്, അത് തിരഞ്ഞെടുക്കുക

3 നമ്മൾ ഡിലീറ്റാക്കി കളഞ്ഞ മെസ്സേജുകൾ തിരികെ ലഭിക്കുന്നതിനുവേണ്ടി ചില പോപ് അപ് മെസ്സേജുകൾ കാണുന്നതായിരിക്കും.
ഇവ അംഗീകരിച്ചതിനു ശേഷം ഓട്ടോമാറ്റിക്കായി പുതിയ അപ്ലിക്കേഷൻ നമ്മുടെ വിവരങ്ങൾ സ്റ്റോർ ചെയ്യും

4 അതിനു ശേഷം നിങ്ങളുടെ ആപ്പിൽ നിന്നും മെസ്സേജ് ഡിലീറ്റ് ആക്കിയാലും ഈ അപ്പ്ലിക്കേഷന് അത് സ്റ്റോർ ചെയ്യും

ഈ ആപ്പിന് വാട്സ് ആപ്പുമായി യാതൊരുവിധ ബന്ധവും ഇല്ല.പൂർണമായും തേർഡ് പാർട്ടി ആപ്പായതിനാൽ പൂർണ ഉത്തരവാദിത്തം നിങ്ങളുടേത് മാത്രമാണ്.