വിൽപ്പന തുടങ്ങി 24 മണിക്കൂറിനുള്ളി ഒരു ലക്ഷം ഫോണുകള്‍ വിറ്റ് ചരിത്രം കുറിച്ചു

ചരിത്രം കുറിച്ച് മോട്ടോ ഇ 4 പ്ലസ്.

Advertisement

ബാറ്ററിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള മോട്ടോയുടെ പുതിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണായ E 4 പ്ലസ്സ് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ചരിത്രം സൃഷ്ടിച്ചു. ബുധനാഴ്ച ഇന്ത്യൻ വിപണിയിൽ വിൽപ്പന ആരംഭിച്ച ഈ സ്മാർട്ട് ഫോൺ ലെനോവൊയുടെ മറ്റൊരു വിജയ മോഡലായിരിക്കുകയാണ്. വിൽപ്പന തുടങ്ങി 24 മണിക്കൂറിനുള്ളി ഒരു ലക്ഷം മോട്ടോ ഇ 4 പ്ലസ് ഫോണുകളാണ് ഫ്ലിപ്കാർട്ട് വിറ്റു തീർത്തത്. മോട്ടോ ഇ 4 പ്ലസ്സ് വിൽപ്പനക്ക് ആരംഭിച്ചപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നുമുണ്ടായത്. ആദ്യ ഒരു മണിക്കുറിൽ ഓരോ മിനുറ്റിലും 580 ഫോണുകൾ വെച്ചാണ് വിറ്റു പോയത്. ഫോൺ വിൽപ്പന തുടങ്ങിയ ആദ്യ മണിക്കൂറിൽ 1.5 ലക്ഷം ആളുകൾ മോട്ടോ ഇ 4 പ്ലസിന്റെ ഫ്ലിപ്പ്കാർട്ടിലെ പ്രൊഡക്ട് പേജ് സന്ദർശിച്ചു എന്നൊണ് കണക്ക്. ഉത്തർ പ്രദേശും ബീഹാറിലുമാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. മൊത്തം വിൽപ്പനയുടെ 12 ശതമാനമാണ് ഈ രണ്ടു സംസ്ഥാനങ്ങളിൽ നടന്നത്.

>>ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

മോട്ടോ ഇ 4 പ്ലസിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ വലിയ 5000 mAh ബാറ്ററിയാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് വില എന്നതും ഈ സ്മാർട്ട് ഫോണിന്റെ വിജയത്തിന് കാരണമായി. മികച്ച ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണാണ് മോട്ടോയുടെ ഇ 4 പ്ലസ്. 9,999 രൂപയാണ് ഇതിന്റെ വില. ഏറ്റവും പുതിയ ആൻഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 720*1080 പിക്സലിന്റെ 5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ മികച്ച ദൃശ്യാനുഭവം നൽകുന്നു. 1.3 Ghz ക്വാഡ് കോർ മീഡിയടെക്ക് MTK6737M പ്രൊസ്സസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 3 ജീ ബി യുടെ റാം. 32 ജീ ബി ഇന്റേർണൽ സ്റ്റോറേജ്. 128 ജീ ബി വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ട്. ഈ ഫോൺ നിർമിച്ചിരിക്കുന്നത് മെറ്റൽ കൊണ്ടാണ്. ഇത് ഫോണിന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്. 13 മെഗാ പിക്സലിന്റെതാണ് പിൻ കാമറ ഒപ്പം എൽ ഇ ഡി ഫ്ലാഷ്. 5 മെഗാ പിക്സലിന്റെ മുൻ കാമറ. 4 G വോൽട്ട്, വൈ ഫൈ, മൈക്രോ യു എസ് ബി പോർട്ട്, ജീ പി എസ്, ബ്ലൂടൂത്ത് എന്നിവയാണ് കണക്ടിവിറ്റി ഫീച്ചറുകൾ. 180 ഗ്രാം മാത്രമാണ് ഈ ഫോണിന്റെ ഭാരം.

>>ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത