വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നല്ല സ്റ്റൈലിഷായി സ്വന്തമായി മുടി വെട്ടാം

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നല്ല സ്റ്റൈലിഷായി സ്വന്തമായി മുടി വെട്ടുന്നത് ഒന്നു പരീക്ഷിച്ചു നോക്കിയാലോ

Advertisement

ഈ കോവിഡ് കാലത്ത് സ്വന്തം രക്ഷക്കും നാടിന്റെ നന്മക്കും വേണ്ടി നമ്മൾ മറ്റുള്ളവരോട് അകലം പാലിച്ചും , വീടിനു പുറത്തു ഇറങ്ങാതെയും ആണ് കഴിയുന്നത്.ഈ അവസ്ഥയിൽ നമ്മൾ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒന്നു ബാർബർ ഷോപ്പിൽ പോവാൻ കഴിയില്ല എന്നാണ് .അതുകൊണ്ട് നല്ല സ്റ്റൈലിഷ് ആയി എങ്ങനെ മുടിവെട്ടാം എന്നു നോക്കാം.

വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്.ഇരുവശത്തും ഉള്ള മുടി വെട്ടുന്നതിൽ പ്രയാസം ഉണ്ടെങ്കിലും ഇതു പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ ജോലിയും എളുപ്പമായി ചെയ്യാവുന്നതാണ്.ഫുൾ ചാർജുള്ള ട്രിമ്മറാണ് ഇതിനു ആദ്യം ആവശ്യം.താഴെ പറയുന്ന രീതിയിൽ ആണ് ഇത് പ്രവർത്തിപ്പിക്കേണ്ടത്:

ആദ്യം തന്നെമുൻവശത്തെ മുടി ഒരു ഭാഗത്തേക്ക് ചീകി ഒതുക്കുക .ശേഷം ആ സൈഡിലെ മുടി ആവശ്യം അനുസരിച്ച് ട്രിം ചെയ്യുക.തുടർന്ന് മറുവശവും ഇതുപോലെ നീളം അനുസരിച്ചു ട്രിം ചെയ്യുക.ഇതിനു ശേഷം നമ്മുടെ പിൻവശത്തെ മുടിയും ട്രിം ചെയ്യാവുന്നതാണ്.

ഏറ്റവും അവസാനം ആണ് മുൻ വശത്തെ മുടി സെറ്റ് ചെയ്യുന്നത്.ഒരു വ്യക്തിയുടെ ആദ്യ കാഴ്ചയിൽ തന്നെ നമ്മൾ ശ്രദ്ധിക്കുന്നതിൽ പ്രധാന പങ്ക് മുടിക്കാണ്. അതിൽ തന്നെ ആദ്യം വരുന്നത്‌ മുൻവശത്തെ മുടി ആണ് .അതുകൊണ്ട് തന്നെ വളരെയേറെ ശ്രദ്ധയോടെ ആണ് ഇവിടുത്തെ മുടി വെട്ടേണ്ടത്.സാവധാനം സ്റ്റൈലായി വേണം മുടിയുടെ നീളം കുറക്കാൻ.അവസാനം പ്രതീക്ഷിച്ച പോലെ ഒരു ഹെയർ കട്ട് നമുക്ക് ലഭിക്കും.ഇത്തരം പ്രവർത്തികളിലൂടെ ഒഴിവു സമയം ഫലപ്രദമാക്കാം.