വാങ്ങാം 15,000 രൂപക്ക് ഒരുഗ്രൻ ലാപ്ടോപ്പ്

പ്രമുഖ ഇലക്ട്രോണിക്സ് ഉൽപ്പാദന കമ്പനിയായ ഐ ബാൽ വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന ബഡ്ജറ്റ് ലാപ്ടോപ്പ് പുറത്തിറക്കി.ഐ ബാൽ cormpbook marvel 6 എന്നാണ് ഈ ലാപ്ടോപിന് നാമകരണം ചെയ്തിട്ടുള്ളത്.ഈ ലാപ്ടോപ്പിന്റെ പ്രധാന സവിശേഷത ഒരു ടി ബി വരെ വർദ്ധിപ്പിക്കാവുന്ന സ്റ്റോറേജാണ്.

Advertisement

>>യൂ ട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം

നിരവധി പ്രത്യേകതകളുമായ് എത്തുന്ന ഈ ലാപ്ടോപ്പ് പ്രധാനമായും വിദ്യാർത്ഥികളേയും ബിസിനസ്സ് എക്സിക്യൂട്ടികളേയും മുന്നിൽ കണ്ടാണ് ഇറക്കിയിരിക്കുന്നത്. 14,999 രൂപ വിലവരുന്ന ഈ ലാപ്ടോപ്പ് രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക്സ് റീട്ടയിൽ ഷോപ്പുകൽ വഴി ലഭിക്കും.38 Wh കപ്പാസിറ്റിയുള്ള 5000mAh ന്റെ ലീ പോളിമർ ബാറ്ററിയാണ് ഈ ലാപ്ടോപ്പിന് ബാക്കപ്പ് നൽകുന്നത്‌. 1.41 കിലോ ഗ്രാമാണ് ഈ ലാപ്ടോപ്പിന്റെ ഭാരം. 14” ന്റെ എച്ച് ഡി ഡിസ്പ്ലേയാണ് ഐ ബാൽ ഈ ലാപ്ടോപിന് നൽകിയിരിക്കുന്നത്.

>>പുത്തന്‍ സവിശേഷതകളുമായി സാംസങ് ഗാലക്സി ടാബ് എസ് 3

കൂടാതെ 2.4 Ghz ഇന്റൽ celeron N3350 ആണ്. പ്രൊസ്സസർ.വിൻഡോസ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഈ ലാപ്ടോപ്പിന് 3GB ddr3 റാമാണുള്ളത്.ഒപ്പം തന്നെ 32GB ഇൻന്റേർണൽ സ്റ്റോറേജും കമ്പനി നൽകിയിരിക്കുന്നു.കൂടാതെ 128 GB വരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ എസ് ഡി സ്ലോട്ടും ഈ ലാപ്ടോപ്പിലുണ്ട്.ഒരു വർഷ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.നിരവധി കണക്ടിവിറ്റി ഓപ്ഷനുകൾ ലാപ്ടോപ്പിലുണ്ട്. വൈ ഫൈ ,ബ്ലൂടൂത്ത്,എച്ച് ഡി എം ഐ v1.4a ,യു എസ് ബി 3 0 എന്നിവയാണ് പ്രധാനപ്പെട്ടത്.

>>4000 mAh ബാറ്ററി യുടെ കരുത്തുമായി മോട്ടോ c പ്ലസ്