ലോകാവസാനം വരുന്നുവെന്ന വ്യാജ വാർത്ത ,കാശ്മീരിൽ അർധരാത്രി കൂട്ടബാങ്ക് ,സ്ത്രീകളുടെ കരച്ചിൽ

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനൊപ്പം തന്നെ നിരവധി വ്യാജ വാർത്തകളും പടരുന്നുണ്ട്.കൊറോണ വൈറസിനെ പറ്റി മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നും ,ലോകം അവസാനിക്കാറായി എന്നുമൊക്കെ പല വാട്സ് ആപ്പ് ഫോർവെർഡുകളും കറങ്ങി നടപ്പുണ്ട്.ഇത് പോലെ ഒരു പ്രചാരണം കാശ്മീരിൽ നടന്നു.ലോകം അവസാനിക്കാൻ പോകുന്നു എന്നായിരുന്നു കാശ്മീരിലെ പ്രചരണം.

Advertisement

ലോകാവസാനമാകുമെന്ന് വ്യാഴാഴ്ച മുഴുവൻ കിംവദന്തികൾ പരന്നതിന്റെ ഫലമായി, കശ്മീർ മുഴുവൻ പരിഭ്രാന്തിയിലായി.ശ്രീനഗർ നഗരത്തിലെയും താഴ്വരയിലെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകൾ ഇസ്ലാമിക ലോകത്തെവിടെയും രാത്രി സമയങ്ങളിൽ കേൾക്കാത്ത ബാങ്ക് വിളി മുഴക്കി.ആളുകൾ ‘ദജാൽ’ നെ ആകാശത്ത് കണ്ടതായി അഭ്യൂഹങ്ങൾ പരത്തി .ഇത് മൂലം പല സ്ഥലങ്ങളിലും സ്ത്രീകളും കുട്ടികളും കരഞ്ഞു നിലവിളിച്ചു.മേഖലയിൽ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായി.

ഇതിനിടെ ആകാശത്തു പ്രവാചകന്റെ പേര് കണ്ടു എന്നും വാർത്ത പരന്നു.കാര്യമൊന്നും അറിയാതെ കേട്ടവർ എല്ലാം ഇതൊക്കെ വിശ്വസിച്ചു റോഡിൽ ഇറങ്ങി.പരിഭ്രാന്തിക്ക് കാരണമായത് എന്താണെന്ന് അധികൃതർക്ക് മണിക്കൂറുകളോളം വ്യക്തതയിലായിരുന്നു.