കേരളത്തിനു ആശ്വസിക്കാൻ ഒരു ദിനം കൂടി

ഇന്ന് കോവിഡ് പോസിറ്റീവ് കേസുകളില്ല  | രോഗവിമുക്തി നേടിയത് 9 പേർ

Advertisement

സംസ്ഥാനത്തിന് ആശ്വസമേകി ഒരു ദിനം കൂടി.ഒരു കോവിഡ് പോസിറ്റീവ് കേസ്പോലും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതോടൊപ്പം 9 പേർക്ക് രോഗമുക്തി നേടുകയും ചെയ്തു. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് നാലുപേർ വീതവും, എറണാകുളത്തുനിന്ന് ഒരാളുടെയുമാണ് കോവിഡ് ഫലം നെഗറ്റീവ് ആയത്. സംസ്ഥാനത്ത് ഇതുവരെ 392 പേർ രോഗമുക്തി നേടുകയും ചെയ്തു.

തുടർചികിത്സയ്ക്കു വേണ്ടി ആശുപത്രികളിൽ 102 രോഗികളാണുള്ളത്.21,449 പേർ നിരീക്ഷണത്തിലുള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ALSO READ : മെയ് 17 വരെ രാജ്യം അടഞ്ഞ് തന്നെ ഇളവുകൾ ഗ്രീൻ സോണുകൾക്കു മാത്രം

രോഗവ്യാപനത്തെ ചെറുത്തുനിൽക്കുകയും ഒപ്പംതന്നെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്നതിൽ കേരളത്തിന്റെ യാത്ര ഊർജ്ജസ്വലതയോടെ മുന്നോട്ട് പോവുകയാണ്.ജനങ്ങളുടെ സുരക്ഷക്കായ്‌ എല്ലാവരും ഒറ്റകെട്ടായി അതീവ ജാഗ്രതയോടെ ഇരിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു. രാജ്യത്തെതന്നെ ആദ്യ കോവിഡ്‌കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തിന്റെ മാതൃക ഏറ്റെടുക്കുകയാണ് മറ്റു സംസ്ഥാനങ്ങൾ. പുതിയതായി 10 സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാക്രമത്തിൽ പുതിയ ഹോട്ട്സ്പോട്ടുകൾ താഴെ പറയുന്നു.

കാസർകോട്
ഉദുമ
മലപ്പുറം
മാറഞ്ചേരി
തിരുവനന്തപുരം
കുളത്തൂർ
പാറശ്ശാല
അതിയന്നൂർ
വെള്ളറട
അമ്പൂരി
കാരോട്
കുന്നത്തുകാൽ
ബാലരാമപുരം
എന്നിവയാണ്.ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.

ALSO READ :ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കണോ എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ