ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഏറ്റവും വേഗത്തിലും വീട് നിർമ്മിക്കാം

സ്വന്തമായി,ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. അതുപോലെ എല്ലാവരും ആഗ്രഹിക്കുന്ന മറ്റൊരു കാര്യം ചിലവ് കുറച്ച് എങ്ങനെ വീട് പണിയാം എന്നതാണ്. എവിടെയാണ് വീട് വെക്കേണ്ടത്,എത്ര സ്‌ക്വയർ ഫീറ്റിലുള്ള വീടാവണം പണിയേണ്ടത്, ഇന്റീരിയറും എക്സ്റ്റീരിയറും എങ്ങനെയായിരിക്കണം എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിലേക്കു ഓടി വരുന്നതോടൊപ്പം ഏകദേശ ചിലവിനെക്കുറിച്ചും ഒരു ധാരണ ഉണ്ടാകും.

Advertisement

ചെറിയൊരു സ്ഥലത്താണ് വീട് വെക്കുന്നതെങ്കിൽ രണ്ടു നില വീടായിരിക്കും നല്ലത്. ചുവരുകൾ ഇന്റെർലോക്കുകൾ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ നിർമ്മാണച്ചിലവിൽ മാറ്റമുണ്ടാകില്ല.പക്ഷേ നല്ല തണുപ്പുണ്ടാകും.വിള്ളലുകൾ വീഴുകയുമില്ല. അതുപോലെ അകത്തെ ചുവരുകളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നത് ചിലവ് കുറയ്ക്കും.

കെട്ടിട നിർമ്മാണ സാധനങ്ങളെല്ലാം ഏറ്റവും അടുത്തുനിന്ന് വാങ്ങുന്നതാണ് നല്ലത്. അത് യാത്രാച്ചിലവ് കുറയ്ക്കാൻ സഹായിക്കും. ചിലവ് കുറയ്ക്കാനുള്ള മറ്റൊരു മാർഗം പുനരുപയോഗമാണ്.തടികളും മറ്റും ഉപയോഗിച്ചത് മേടിച്ച് മിനുക്കിയെടുത്താൽ മതി. നല്ല മരങ്ങൾ കൊണ്ടുള്ള ജനലുകൾ കേടുകൂടാതെ തന്നെ കിട്ടും.ഇതുപോലെ വീട് പണിയുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലൊരു വീട് ചിലവ് കുറച്ച് പണിയാൻ സാധിക്കും