കേരളത്തിലെ ഇന്നത്തെ കൊവിഡ് 19 അപ്‌ഡേറ്റ്സ്

കോവിഡ് ഇല്ലാതെ ഇന്നും കേരളത്തിൽ ഒരു ദിനംകൂടി കടന്നുപോകുന്നു .സുരക്ഷയോടെ പ്രവാസികൾ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം നാട്ടിലെത്തുന്ന സന്തോഷത്തിന് പുറമേയാണ് ഇന്ന് കേരളത്തിന് ആശ്വാസമായി രോഗികൾ ആരും തന്നെയില്ല എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത് .ഇന്ന് കൊറോണ വൈറസിൽനിന്നും രോഗമുക്തി നേടിയത് അഞ്ചുപേരാണ്.നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് രോഗമുക്തി നേടിയിരിക്കുന്നത്. കാസർകോട് രണ്ടും,കണ്ണൂർ മൂന്നും പേരാണ് ഇന്ന് കോവിഡ് മുക്തി നേടിയത്.സംസ്ഥാനത്ത് ഇനി ആശുപത്രിയിൽ നിലവിൽ 25 പേരാണ് ചികിത്സയിലുള്ളത്.

Advertisement

ഇതോടെ സംസ്ഥാനത്ത് 56 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്നും ഒഴിവാക്കിയതും സംസ്ഥാനത്തിന് ശുഭപ്രതീക്ഷ നൽകുന്നു.ഇനി നിലവിൽ 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഈ ആഴ്ചയിൽ തന്നെ അഞ്ചാമത്തെ ദിവസമാണ് കേരളത്തിൽ നിലവിൽ കോവിഡ് രോഗികൾ പൂജ്യം എന്ന സംഖ്യയിൽ എത്തിച്ചേർന്നിരിക്കുന്നത്. സംസ്ഥാനത്ത് നമുക്ക് ലഭിക്കുന്ന മറ്റൊരു ആശ്വാസവാർത്ത ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന കാസർകോട് ജില്ലയിൽ 175 രോഗികളിൽ നിന്നും ഇന്ന് ഒരു രോഗിയിലേക്ക് കോവിഡ് ബാധ ചുരുങ്ങിയിരിക്കുന്നു എന്നതാണ്.

പൂർണ്ണമായും നാലു ജില്ലകളിൽ ഹോട്ട്സ്പോട്ടുകളില്ല. എറണാകുളത്തും ,കോഴിക്കോടും ഒന്നുവീതം ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത് .നിരീക്ഷണത്തിലുള്ളവരുടെയും, ചികിത്സയിലുള്ള രോഗികളുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞുവെന്നിരിക്കെ ഇന്നുമുതൽ പ്രവാസികൾ എത്തുന്നതോടുകൂടി ജാഗ്രതയോടെ നിരീക്ഷണങ്ങളും പരിശോധനകളുമാണ് വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറൻറ്റൈൻ അടക്കമുള്ള സൗകര്യങ്ങൾ വിമാനത്താവളത്തിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. മുൻപ് പറഞ്ഞിരുന്നെങ്കിലും വിപരീതമായി അബുദാബിയിൽ നിന്നും ഒരു വിമാന സർവീസ് കൊച്ചിയിലേക്കും, കരിപ്പൂരിലേക്ക് ദുബായിൽനിന്നുമുള്ള ഒരു വിമാന സർവീസുമാണ് എത്തിച്ചേരുന്നത്.