അരിമ്പാറ നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവോ? ഈ ഇല ഒന്നു പരീക്ഷിച്ചു നോക്കൂ

ശരീര സൗന്ദര്യത്തിനായി ധാരാളം പണം ചെലവാക്കുന്നവരാണ് നമ്മൾ. ഇതിനുവേണ്ടി വൈദ്യസഹായം നേടുകയും,ധാരാളം മരുന്നുകൾ വാങ്ങുന്നതിനും നമുക്കൊരു മടിയുമില്ല. ഇതുമായി ബന്ധപ്പെട്ട ഒന്നാണ് ഇവിടെ പറയുന്നത്. ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് പാലുണ്ണി അഥവാ അരിമ്പാറ. തടി കൂടിയവരിലാണ് ഇതു കൂടുതലായി കാണുകയെന്നും പറയാറുണ്ട്. കയ്യിലും കഴുത്തിലും വിരലുകൾക്കിടയിലുമാണ് സാധാരണയായി കണ്ടുവരുന്നത് .പല രൂപത്തിലും അരിമ്പാറ പ്രത്യക്ഷപ്പെടാറുണ്ട്. എത്രയൊക്കെ മരുന്നുകൾ ഉപയോഗിച്ചിട്ടും ഇത് വിട്ടുമാറാത്തവർക്കുള്ള ഒരു വിദ്യയാണിത്.കയ്യിലോ,വിരലുകൾക്കിടയിലോ പൊങ്ങി നിൽക്കുന്ന അരിമ്പാറ വളരെ എളുപ്പത്തിൽ തലമുടി ഉപയോഗിച്ച് കളയാൻ സാധിക്കും.

Advertisement

എന്നാൽ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്. നല്ല നീളത്തിലുള്ള ഒരു മുടിയെടുത്ത് ഈ അരിമ്പാറയുടെ ചുറ്റും കെട്ടുക .കുറച്ചു ദിവസത്തിനുശേഷം അത് താനെ കൊഴിഞ്ഞുപോകും.നമ്മുടെ ദേഹത്ത് കാണുന്ന പരന്നതരത്തിലുള്ള അരിമ്പാറ കളയുന്നതിനുള്ള മറ്റൊരു വിദ്യയാണ്, അടുത്തത് . വീട്ടിൽ കൃഷി ചെയ്യുന്ന കോവയ്ക്കയുടെ ഇല ചതച്ച്, നീരെടുത്ത് ഇലയോടുകൂടി കെട്ടിവെക്കുക .കുറച്ചു ദിവസത്തിനുശേഷം അരിമ്പാറ അടർന്നു പോകുന്നത് കാണാം . എന്നാൽ കോവയ്ക്കയുടെ ഇലയും ലഭിക്കാൻ പ്രയാസമുള്ളവർക്ക് തുളസിയിലയും ഉപയോഗിക്കാവുന്നതാണ് .ഇതിനുപുറമെ ഔഷധ കടകളിൽനിന്നും വാങ്ങുന്ന ഇരട്ടിമധുരവും ഇതിനു പകരമായി ഉപയോഗിച്ചു ,അരിമ്പാറ നീക്കം ചെയ്യുന്നതിന് സഹായിക്കും.ഈ വിദ്യയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.