മുഖക്കുരു നീക്കാന്‍ കാരറ്റ് ഇങ്ങനെ ഉപയോഗിച്ചാൽ മതി

കൗമാരക്കാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് മുഖക്കുരു. പാർട്ടിക്കും മറ്റും പോകാൻ എല്ലാം ഒരുക്കി കാത്തിരിക്കുമ്പോഴായിരിക്കും പലർക്കും മുഖക്കുരു വില്ലനായി വരുന്നത്. മുഖത്തിന്റെ ഭംഗി മുഖക്കുരു ഉണ്ടെങ്കിൽ തിരിച്ചറിയാതെ പോകും.മെഡിക്കൽ ഷോപ്പുകളിലുള്ള മരുന്നുകൾ മേടിച്ച് മുഖത്ത് പുരട്ടി മുഖക്കുരു മാറ്റാൻ പലരും ശ്രമിക്കാറുണ്ട്.പക്ഷെ ഇത് കൂടുതൽ അപകടങ്ങളിലേക്കാണ് ഇവരെ ചെന്നെത്തിക്കുന്നത്.

Advertisement

പ്രകൃതിദത്തമായ പല മാര്ഗങ്ങളും ഉപയോഗിച്ച് മുഖക്കുരു മാറ്റാൻ സാധിക്കും.അതിലൊന്നാണ് ക്യാരറ്റ് കൊണ്ടുള്ള പ്രധിവിധി.ക്യാരറ്റിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാരറ്റിലുള്ള വിറ്റാമിൻ A, പൊട്ടാസ്യം,വിറ്റാമിൻ C, കരോട്ടിനോയിഡുകൾ എന്നിവ ചർമ്മ സംരക്ഷണത്തിനും മുഖ കാന്തിക്കും സഹായിക്കുന്നു.

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണു.ഇത് മുഖക്കുരു പോകാൻ സഹായിക്കുന്നു ക്യാരറ്റ് ജൂസ് മുഖത്ത് പുരട്ടുന്നതും മുഖക്കുരു പോകാൻ സഹായിക്കും.മുഖക്കുരുവിന്റെ പാടുകൾ പോകാനും ഇത് സഹായിക്കുന്നു.ഇതിനായി ക്യാരറ്റ് ജൂസിൽ കുറച്ച് ഉപ്പിട്ട് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടിയാൽ മതി.ഇത് ഉണങ്ങിക്കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ മുഖം നന്നായി കഴുകിയാൽ മതി.