ലോക്ഡൗൺ കാലത്തെ ചക്ക ബിസിനസ്സിൽ കേരളം കുതിക്കുന്നു. ദിവസ ലാഭം 6000 രൂപയ്ക്ക് അടുത്ത്

6000 രൂപയുടെ ദിവസ ലാഭത്തിൽ ലോക്ഡൗൺ കാലത്തെ ചക്ക ബിസിനസ്സിൽ കേരളം കുതിക്കുന്നു.
2020 ആരംഭിച്ചതോടെ കോവിഡ് പ്രതിസന്ധിയെ മറികടക്കാനാവാതെ ജോലി നഷ്ടപ്പെട്ടവർ ഏറെയാണ്. അവർക്കിടയിൽ ആശ്വാസമാവുകയാണ് ചക്ക വിപണിയിലെ കേരളത്തിൻ്റെ കുതിപ്പ്. കേരളത്തിൽ ചിലവില്ലാതെ എപ്രകാരം ചക്ക ബിസിനസ്സിനായി ഉപയോഗിക്കാമെന്ന് ഒരു കൂട്ടം ആളുകൾ നമ്മെ പഠിപ്പിക്കുന്നു. വീടുകളിൽ പറമ്പുള്ളവരെ പോലെതന്നെ നഗരങ്ങളിൽ ടെറസ്സുകളിലും ഇന്ന് ആളുകൾ പ്ലാവുകൾ വളർത്തുന്നുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ ലാഭം ഉണ്ടാകുന്നതുകൊണ്ടാണ് പ്ലാവിന് ഇത്ര പ്രിയമേറുന്നത്.

Advertisement

എല്ലാവരുടെയും ലക്ഷ്യം ഇപ്പോൾനേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടത്തിലും വീട്ടിൽ ഇരുന്നുകൊണ്ട്തന്നെ ലളിതമായരീതിയിൽ ജോലി എങ്ങനെ ചെയ്യാമെന്നതാണ്.ഇന്ത്യയിൽതന്നെ ചക്ക ഏറ്റവും കൂടുതൽ വിപണിയിലെത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം തന്നെയാണ്. കുറച്ചുകാലമായി ചക്കയുടെ ഔഷധഗുണം മനസ്സിലാക്കിക്കൊണ്ട് പച്ച ചക്കയെ ഷുഗർ രോഗികൾക്ക് കഴിക്കാവുന്ന രീതിയിൽ തയ്യാറാക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വിപണിയിൽ താരമായിരുന്നത് ചക്ക വറുക്കൽ ബിസിനസ്സാണ്.

മുതൽമുടക്കില്ലാതെ വളരെ എളുപ്പത്തിൽ വീടുകളിൽ തന്നെ നമുക്ക് ഈ സംരംഭം ചെറിയതോതിൽ ആരംഭിച്ച് തുടങ്ങാവുന്നതാണ്.ചക്ക കുടുംബാംഗങ്ങളുടെ സഹായത്തോടെ മുറിച്ച്, ചുളകൾ വൃത്തിയായി പറിച്ചെടുക്കുക. അതിനുശേഷം നീളത്തിൽ അരിയുക.ചക്കയുടെ അളവനുസരിച്ച് ചട്ടിയിലോ, ഉരുളിയിലോ ചക്ക വറുത്തെടുക്കാവുന്നതാണ്. വറക്കാൻ ഉപയോഗിക്കുന്നതിനായി വെളിച്ചെണ്ണയോ ,വെജിറ്റബിൾ ഓയിലോ ഉപയോഗിക്കാം .ഓയിലിൽ ചക്ക വറത്തെടുക്കുമ്പോൾ കുറച്ചധികം കാലം സൂക്ഷിച്ചു വയ്ക്കാവുന്നതാണ് . ബിസിനസ്സിനെ സംബന്ധിച്ച് വിശദമായ വിവരണം താഴെ കാണുന്ന വീഡിയോയിൽ കാണാവുന്നതാണ്. ലാഭകരമായ ഈ ബിസിനസ് ആശയം എല്ലാവരും അതിൻ്റെ നല്ലവശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വീകരിക്കുമെന്ന് കരുതുന്നു.