ലോകത്ത് കൊവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു ,മരണ സംഖ്യ 4.06 ലക്ഷം

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഔദ്യോദികമായി 70 ലക്ഷം കടന്നു.യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടുതൽ വരുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി.മരണ സംഖ്യ 4.06 ലക്ഷം ആയി.അമേരിക്കയും ബ്രസീലുമാണ് രോഗവ്യാപനത്തിൽ മുന്നിൽ.റഷ്യയിൽ ഇന്നലെയും 8000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.എന്നാൽ റഷ്യയിൽ മരണ നിരക്ക് കുറവാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 134 പേര്‍ മാത്രമാണ് മരിച്ചത്.

Advertisement

പൂര്‍ണമായി അടച്ചിട്ടാല്‍ സാമ്പത്തിക രംഗം തകരുന്നതിനാൽ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനിയും നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ .മലേഷ്യ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. യാത്രാ നിയന്ത്രണം നീക്കും. തെരുവുകളില്‍ നടക്കാം.ലോകത്ത് ഇതുവരെ 70,86,008 പേ​ർ​ക്കാ​ണ് രോ​ഗംം ബാ​ധി​ച്ച​ത്. 34,59,972 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.ആകെ രോഗികളില്‍ ഇരുപതു ലക്ഷം രോഗികളും യുറോപ്പിലാണ്. ഏഷ്യയിൽ പതിമൂന്നു ലക്ഷം രോഗികളാണുള്ളത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മെ​രി​ക്ക-20,07,449, ബ്ര​സീ​ൽ-6,91,962, റ​ഷ്യ-4,67,673, സ്പെ​യി​ൻ-2,88,630, ബ്രി​ട്ട​ൻ-2,86,194, ഇ​ന്ത്യ-2,57,486, ഇ​റ്റ​ലി-2,34,998, ജ​ർ​മ​നി-1,85,869, പെ​റു-1,96,515, തു​ർ​ക്കി-1,70,132, ഇ​റാ​ൻ-1,71,789, ഫ്രാ​ൻ​സ്-1,53,977, ചി​ലി-1,34,150, മെ​ക്സി​ക്കോ- 1,17,103, കാ​ന​ഡ-1,01,914, സൗ​ദി അ​റേ​ബ്യ-1,01,914, പാ​ക്കി​സ്ഥാ​ൻ- 98,943, ചൈ​ന-83,040.