ഇതാ വീട്ടിൽ തന്നെ ഒരു ജിം നിർമ്മിക്കാനുള്ള വിദ്യ

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ വിഷമിച്ചത് ജിമ്മുകൾ അടച്ചു പൂട്ടിയപ്പോഴായിരിക്കും .എന്നാൽ പഴയതുപോലെ ജിമ്മുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനെ സംബന്ധിച്ചുള്ള ഉത്തരവുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തുച്ഛമായ ചിലവിൽ വീട്ടിൽതന്നെ എങ്ങനെ ജിം സെറ്റ് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലുള്ള വിശാലമായ മുറിയോ,ടെറസ്സോ നമുക്കിതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്.

Advertisement

പുറമേയുള്ള ജിമ്മിൽ പോകുമ്പോൾ ഒരുപക്ഷേ കൂടുതൽ പണം ചിലവാക്കേണ്ടിവരും .ഒപ്പം നിശ്ചിതസമയത്തുതന്നെ പോകേണ്ടതായി വരും. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നെങ്കിൽ നമ്മുടെ ഇഷ്ടാനുസരണം സമയം ക്രമീകരിക്കാവുന്നതാണ്. ജിം നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ. നല്ല കട്ടിയുള്ള പൈപ്പ് ,സിമൻ്റ്, കപ്പി, കയർ എന്നിവയാണ്.ഒരേ തൂക്കത്തിലുള്ള മൂന്നോ നാലോ കട്ടകളാണ് നമുക്ക് ആവശ്യം. കട്ടകൾ നിർമ്മിക്കുന്നതിന് പൂഴി മെറ്റൽ,സിമൻ്റ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം – എല്ലാ കട്ടകൾക്കും തുല്യ ഭാരമാണെന്ന് ഉറപ്പ് വരുത്തിയതിനുശേഷം വേണം സെറ്റ് ചെയ്യാൻ.

അടുത്തതായി കപ്പിയും കയറും ഉപയോഗിക്കാം .നല്ല ഭാരമുള്ള എന്തെങ്കിലും വസ്തു ചാക്കിൽ നിറച്ച്,കയറിന്റെ ഒരറ്റത്ത് കെട്ടി മറുവശത്ത് നല്ല ബലമുള്ളൊരു പൈപ്പും വെയ്ക്കണം. ഇത്തരം വിദ്യകളിലൂടെ നമുക്ക് വീട്ടിലിരുന്ന് തന്നെ ബോഡിബിൽഡ് ചെയ്യാവുന്നതാണ്. ദിവസവും കുറച്ചു സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം.അതുകൊണ്ട് വിലകൂടിയ മെഷീനുകൾ വാങ്ങിക്കാൻ സാധിക്കാത്തവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത് .വെറും അഞ്ഞൂറോ ആയിരമോ രൂപ കൊണ്ട് തന്നെയിത് സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.