ഒരു ബൾബ് ഉണ്ടെങ്കിൽ മുട്ട വിരിയിക്കാം

അതെ ഒരു ബൾബ് മുട്ട വിരിയിക്കുന്ന Incubator സംവിധാനം വീട്ടിൽ ഉണ്ടാക്കാം.മുട്ട വിരിയിക്കുന്നതിന്‌ ആവശ്യമായ സാഹചര്യങ്ങള്‍ കൃത്രിമമായി ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണമാണ്‌ ഇന്‍ക്യുബേറ്റര്‍.10,000 മുട്ടകള്‍ വയ്‌ക്കാവുന്ന ക്യാബിനറ്റ്‌ തരത്തില്‍പെട്ട ഇന്‍ക്യുബേറ്ററുകള്‍ ഇന്ന്‌ ലഭ്യമാണ്‌. ഈ ഐഡിയ M4ടെക് എന്ന യൂറ്റ്യൂബ് ചാനലിലെ ജിയോ ജോസഫ് തയാറിക്കിയിരുന്നു.ഇതിനോടകം തന്നെ ആറു ലക്ഷത്തിനു മുകളിൽ ആൾകാർ കണ്ട ഈ വീഡിയോ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

Advertisement

നല്ല വായുസഞ്ചാരമുള്ളതും ശബ്ദമലിനീകരണം ഇല്ലാത്തതുമായ സ്ഥലം വേണം തിരഞ്ഞെടുക്കാൻ. വെളിച്ചം കുറവായിരിക്കുന്നതാണ് നല്ലത്. 45-50 സെന്റീമീറ്റർ വാവട്ടമുള്ള കൊട്ടയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. വാവട്ടമുള്ള മൺപാത്രവും ചിലർ ഉപയോഗിക്കാറുണ്ട്. രണ്ട് ആടി വീതം നീളവും വീതിയും ഒരടി ഉയരവുമുള്ള ബാസ്ക്കറ്റുകളും അനുയോഗ്യമാണ്.

വിരിയിക്കാനുള്ള മുട്ടകൾ വയ്ക്കാനുള്ള കൊട്ടയിൽ അരഭാഗത്തോളം കുറച്ച് ഈർപ്പമുള്ള മണൽ നിറയ്ക്കുക. അതിന് മുകളിൽ വൈക്കോൽ അല്ലെങ്കിൽ ഈർച്ചപ്പൊടി വിതറണം. അതിന് മുകളിൽ ചാരം വിതറുന്നത് നല്ലതായിരിക്കും. പതുപതുത്ത പ്രതലം ആയിരിക്കാൻ ശ്രദ്ധിക്കണം.

പഴകാത്തതും രൂപമാറ്റമില്ലാത്തതുമായ മുട്ടകളാണ് വിരിയിക്കാൻ തിരഞ്ഞെടുക്കേണ്ടത്.ഇപ്പോൾ പ്രചാരത്തിൽ ഉള്ള മിക്ക സങ്കരയിനം കോഴികളും അടയിരിക്കുന്നവയല്ല. നാടൻ കോഴികൾ അന്യം നിന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്തു മുട്ട വിരിയിക്കുന്നത് തന്നെ പ്രയാസമുള്ളതായി മാറിയിരിക്കുന്നു.

 

എന്നാൽ ഇതിനു പരിഹാരമായി, തള്ളക്കോഴിയുടെ സഹായമില്ലാതെ തന്നെ ഏറ്റവും കുറഞ്ഞത് 10 മുട്ട മുതൽ വിരിയിച്ചെടുക്കാനുള്ള ഇന്കുബേറ്ററുകൾ 3000 രൂപക്ക് മുതൽ കമ്പോളത്തിൽ ലഭ്യമാണ്. വീട്ടാവശ്യത്തിനുള്ള കോഴികളെ വിരിയിച്ചെടുക്കുന്നതിനു പുറമെ ഒരു ചെറുകിട സംരംഭമായി, കൂടുതൽ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു വിപണനം ചെയ്യാനും ഇന്കുബേറ്റർ മുഖേന സാധിക്കും.