ഗൾഫിൽ നിന്നും എണ്ണൂറോളം പ്രവാസികൾ നാല് വിമാനങ്ങളിലായി ആദ്യദിവസം കേരളത്തിലെത്തും

പ്രവാസികൾക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നാട്ടിലെത്താൻ അനുമതി നൽകിയിരുന്നു .അതിനെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത് .ഗൾഫിൽ നിന്ന് എണ്ണൂറോളം പ്രവാസികളുമായി നാലു വിമാനങ്ങൾ ആദ്യദിവസം തന്നെ കേരളത്തിൽ എത്തും എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങൾ. ഒരു വിമാനത്തിൽ ഇരുന്നൂറ് യാത്രക്കാർ എന്ന നിലയിലായിരിക്കും യാത്രാസൗകര്യം ഒരുക്കുന്നത്. ഇന്നലെ കേന്ദ്രസർക്കാർ അനുമതി നൽകിയതിൽ വ്യാഴാഴ്ച ആദ്യ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു .

Advertisement

രണ്ട് വിമാനത്താവളങ്ങളിലേക്കായിട്ട് ആയിരിക്കും കേരളത്തിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുക. കൊച്ചി ,കോഴിക്കോട് എന്നീ വിമാനത്താവളങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. കൊച്ചിയിലേക്ക് മൂന്ന് വിമാന സർവീസുകളും ,കോഴിക്കോട്ടേക്ക് ഒരു വിമാനസർവീസും ആയിരിക്കും നിലവിൽ ഉണ്ടായിരിക്കുക .ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങളനുസരിച്ച് ആദ്യ ആഴ്ചയിൽ പതിനഞ്ചോളം വിമാനങ്ങൾ ആയിരിക്കും നാട്ടിലേക്ക് എത്തിച്ചേരുക.

തമിഴ്നാട്ടിൽ കുടുങ്ങിയ മലയാളികൾക്ക് വീണ്ടും തിരിച്ചടിയായി തമിഴ്നാട് ഇ-പാസ് 

കൊച്ചിയിൽ എത്തിച്ചേരുന്ന വിമാനസർവീസുകൾ റിയാദ്, അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്നും ,കോഴിക്കോട്ടേക്ക് എത്തുന്ന സർവീസ് ദുബായ്യിൽ നിന്നുമായിരിക്കും. കർശന നിയന്ത്രണങ്ങളും കൃത്യമായ പരിശോധനയും നിർബന്ധമായും പാലിച്ചിരിക്കണമെന്നും ആദ്യം മുതലേ നിർദ്ദേശം ലഭിച്ചിരുന്നു. അതിനാൽ കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കറ്റും, കോവിഡ് രോഗലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പ്രവാസികൾക്ക് വിമാനസർവീസ് സേവനം ലഭ്യമാകുകയുള്ളൂ. ക്വാററ്റൈൻ അടക്കമുള്ള സൗകര്യങ്ങൾ കേരള സർക്കാർ പ്രവാസികൾക്കായി ഒരുക്കി അവരെ കാത്തിരിക്കുകയാണ്.

കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ബിഎസ്എൻഎൽ സൗജന്യ മൊബൈൽ കണക്ഷൻ