മാസ്കില്ലെങ്കിൽ 200, ഉണ്ടെങ്കിൽ 5000 നേടാം | #BaskInTheMask ക്യാമ്പയിനുമായി കേരള പോലീസ്

കോവിഡ്- 19 നമ്മുടെ ജീവിതശൈലിയിലിന്ന് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . ഇതിൽ സുപ്രധാന പങ്കുവഹിക്കുന്നതാണ് സ്ഥിരമായി എല്ലാവരും പൊതുനിരത്തിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയെന്നത് .കേരള പോലീസ് മാസ്ക് ധരിക്കാത്തവർക്ക് ആദ്യഘട്ടത്തിൽ 200 രൂപയും തുടർന്ന് 5000 രൂപയും പിഴ നിശ്ചയിച്ചിരുന്നു .എന്നാൽ ഇത് സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടിയാണ് ആ ഉദ്യമം തങ്ങളാലാവുന്നവിധം ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്.

Advertisement

കേരള പോലീസ് “ബാസ്ക് ഇൻ ദി മാസ്ക് “ചലഞ്ചുമായി ജനങ്ങളുടെ ഇടയിലേക്ക് വന്നിരിക്കുകയാണ്. വ്യത്യസ്തവും ആകർഷകവുമായ മാസ്ക് ധരിക്കുന്നവർക്ക് 5000 രൂപ ക്യാഷ് പ്രൈസാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത് .മാസ്ക് ധരിക്കുക എന്നത് ജീവിതത്തിൻ്റെ ഭാഗമാക്കുകയും, അണിയുന്ന വസ്ത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഫാഷൻ സ്റ്റേറ്റ്മെൻ്റുമായി മാസ്ക് ധരിക്കുന്നത് ശീലിച്ചാൽ രോഗങ്ങളിൽനിന്നും വൈറസ് ബാധയിൽനിന്നും ഒരു പരിധിവരെ നമുക്ക് രക്ഷ നേടാവുന്നതാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കേരള പോലീസ് ഇത്തരമൊരു ചലഞ്ച് മുന്നോട്ടുവെച്ചിരിക്കുന്നത്.

ഗൾഫിൽ നിന്നും എണ്ണൂറോളം പ്രവാസികൾ നാല് വിമാനങ്ങളിലായി ആദ്യദിവസം കേരളത്തിലെത്തും

കേരള പോലീസിൻറെ “ബാസ്ക് ഇൻ ദി മാസ്ക് “ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫാമിലി ഫോട്ടോ ചലഞ്ചിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ് .മാസ്ക് ധരിച്ചിട്ടുള്ള കുടുംബ ഫോട്ടോയാണ് നിർദ്ദേശിച്ചിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് അല്ലെങ്കിൽ ഫോൺ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യേണ്ടത്.

പ്രവാസികൾക്ക് കേന്ദ്ര സർക്കാരിൻ്റെ പച്ചക്കൊടി :മെയ് 7 മുതൽ ഇന്ത്യയിലേക്ക് മടങ്ങാം

ഇമെയിൽ ഐഡി: [email protected]

വാട്സ്ആപ്പ് നമ്പർ:9497900440

സംസ്ഥാനത്തൊട്ടാകെയുള്ള ജനങ്ങൾ എല്ലാവരും പൊതുനിരത്തിൽ നിർബന്ധമായും മാസ്ക് ധരിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് രസകരവും കൗതുകവുംമാർന്ന മത്സരത്തിലൂടെ കേരള പോലീസ് ഉന്നംവയ്ക്കുന്നത്. കോവിഡിനെ തുരത്താൻ നമുക്കും കേരള പോലീസിൻ്റെ നല്ല ആശയത്തോട് , മാസ്കുകളുമായി രോഗവ്യാപനത്തിനെ തടയാൻ പങ്കാളികളാകാം.