കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ബിഎസ്എൻഎൽ സൗജന്യ മൊബൈൽ കണക്ഷൻ

സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഒരു പുത്തൻ ആശയവും ആശ്വാസവുമായി സർക്കാരിൻ്റെയും ബിഎസ്എൻഎൽ ൻ്റെയും സന്തോഷവാർത്ത. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ്-19 ആശങ്കയിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ബിഎസ്എൻഎൽ നൽകുന്ന സൗജന്യ മൊബൈൽ കണക്ഷൻ എന്ന സംവിധാനമാണ് നിലവിൽ സർക്കാരുമായി ധാരണയിൽ എത്തിയിരിക്കുന്നത്.

Advertisement

കോവിഡ്-19 പോസിറ്റീവ് കേസുകൾ ഇല്ലാത്ത ആശ്വാസദിനം കൂടി ആയ ഇന്ന് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശത്തുനിന്നും നാട്ടിലെത്തുന്നവർക്ക് അവരുടെ കൈവശം വിദേശത്തുള്ള സിം ആയതിനാൽ നാട്ടിലെത്തിയ ഉടനെ പുതിയൊരു സിം എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം എങ്ങനെ മറികടക്കാമെന്നും അതിനുള്ള പരിഹാരവുമാണ് അദ്ദേഹം ഇങ്ങനെ ഒരു ആശയംവഴി മുന്നോട്ടുവെച്ചത്.

ALSO READ : കേരളത്തിന് ആശ്വസിക്കാൻ ഒരു ദിനം കൂടി

നാട്ടിൽ എത്തുന്നവരിൽ സിം കൈവശം ഇല്ലാത്തവർക്ക് നാട്ടിലെ പുതിയ സിം എടുക്കുന്നതിനും, അല്ലാത്തവർക്ക് ബിഎസ്എൻഎൽ വക സൗജന്യ ഒരു നമ്പർ നൽകുന്നതായിരിക്കും, മൊബൈൽ സിം നഷ്ടപ്പെട്ടതാണെങ്കിൽ അവർക്ക് ഈ നമ്പറിൽ പുതിയ സിം സേവനം ലഭ്യമാക്കും, ദീർഘ നാളിനു ശേഷം നാട്ടിൽ എത്തുന്നവരിൽ സിം ഡിസ്കണക്റ്റ് ആയവർക്ക് റികണക്റ്റ് ചെയ്യുന്നതിനുള്ള സേവനവും ലഭ്യമാക്കുന്നത് ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാട്ടിലെത്തുന്ന സാഹചര്യത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുമായി സംശയനിവാരണം നടത്തുന്നതിനും, ബന്ധുക്കളുമായി സംസാരിക്കുന്നതിനുമുള്ള സൗകര്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് മേൽപ്പറഞ്ഞ എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ വക്താക്കൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ : സൗദി അറേബ്യയിൽ കൊറോണ ബാധിക്കുന്നത് ഏറ്റവുമധികം ചെറുപ്പക്കാരിൽ