വെറും 3 സെന്റിൽ പണിത അടിപൊളി വീട്

ആരും കൊതിക്കും സുന്ദര ഭവനം ഇനി 3 സെന്റിൽ

Advertisement

തുച്ഛമായ നിരക്കിൽ സുന്ദരമായ ഒരു ഭവനം പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം.3 സെൻറ് പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ ആകെ വിസ്തീർണ്ണം 1420 ചതുരശ്ര അടിയാണ്.ആധുനിക വാസ്തുവിദ്യശൈലിയാണ് ഈ ഭവന നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.ഈ ഇരുനില ഭവനത്തിന് വെള്ളനിറം ഉപയോഗിച്ചിരിക്കുന്നതിനാൽ പുറമേ നിന്ന് നോക്കുമ്പോൾ തന്നെ കൂടുതൽ വിസ്തീർണം തോന്നിപ്പിക്കും.വീടിൻ്റെ മുൻവശത്തായി ഒരു കാർപോർച്ചും സജ്ജീകരിച്ചിട്ടുണ്ട്.ധാരാളം ജനലുകൾ ഈ ഭവനത്തിൽ ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ ഇത് കൂടുതൽ ഭംഗിയും മനോഹാരിതയും നൽകുന്നു.

അത്യാധുനിക ശൈലികളുടേയും സൗകര്യങ്ങളുടെയും സമന്വയമാണ് ഈ ഈ ഭവനം. ബാൽക്കണിയിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് റെയിലുകൾ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്.മുറികൾക്കെല്ലാം പ്രത്യേകം സ്വകാര്യത നൽകിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സൂര്യവെളിച്ചം കൃത്യമായ പ്രവേശിക്കുന്ന രീതിയിലാണ് ജനലുകളും സജ്ജീകരിച്ചിരിക്കുന്നു.ഈ ഭവനത്തിൻ്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിന് ഇൻ്റീരിയർ ഡിസൈനിങ് നൽകിയിരിക്കുന്ന പങ്ക് വളരെ വലുതാണ്.

ഈ വീടിൻറെ മറ്റു പ്രത്യേകതകൾ താഴെ പറയുന്നു

താഴത്തെ നില

ലിവിംഗ് ഏരിയ
ഡൈനിംഗ് ഏരിയ
കിടപ്പുമുറി 1( അറ്റാച്ചഡ് ബാത്റൂം-1)
അടുക്കള
വർക്ക് ഏരിയ

മുകളിലെ നില

ലിവിംഗ് സ്പേസ്
കിടപ്പുമുറി 2( അറ്റാച്ചഡ് ബാത്റൂം -2)
ഒരു ബാൽക്കണി