ശോഭ സുരേന്ദ്രന്റെ വീഡിയോ തിരിഞ്ഞു കൊത്തുന്നു ,വൈറലായി ട്രോളുകൾ

ദില്ലി തെരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയിൽ ഗണ്യമായ വർധനയുണ്ടായി. കേരളത്തിൽ ഡൊമസ്റ്റിക്ക്പാചക വാതകത്തിന്റെ വില 146.50 രൂപ കുതിച്ചുയർന്നു. സബ്സിഡി ഉള്ള ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി തുക തിരികെ ലഭിക്കുമെന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) അറിയിച്ചു .2022ഓട് കൂടി എണ്ണ കമ്പനികൾക്കുള്ള സബ്‌സിഡി എടുത്തുകളയാനുള്ള തീരുമാനം നടക്കുന്നതായാണ് സൂചന.ഇത് സാധാരണ ജനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കും.

Advertisement

കഴിഞ്ഞ ദിവസം 704 രൂപ മാത്രം ഉണ്ടായിരുന്ന ഡൊമെസ്റ്റിക്ക് സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 750 രൂപയോളമാണ്.വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില 1407 രൂപ ആയി.വില വർദ്ധനവിനെതിരെ രാജ്യത്ത് ശക്തമായ പ്രധിക്ഷേധം ആണ് നടക്കുന്നത്.വില വർദ്ധനവിന് പിന്നാലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്.UPA ഭരണകാലത്തു ഗ്യാസ് വില വർധനവിനെതിരെ ശോഭ സുരേന്ദ്രൻ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ തിരിഞ്ഞു കൊത്തുന്നത്.

ഓരോ അടുക്കളയിലും സ്ഥിതി വളരെ മോശമാണ്. ആവശ്യമായ എല്ലാ സാധനങ്ങളും ഒരു വീട്ടമ്മ വാങ്ങുകയും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, എൽ‌പി‌ജിയുടെ വില റോക്കറ്റു പോലെ കുതിച്ചുയരുമ്പോൾ എങ്ങനെ പാചകം ചെയ്യാൻ കഴിയും? ”തന്റെ ഫേസ്ബുക്ക് പേജിൽ പണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിൽ ശോഭ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെ ആണ്.എന്തായാലും ഈ വീഡിയോ അന്നത്തെക്കാളും കൂടുതൽ ട്രെൻഡ് ആയത് ഇപ്പോളാണ്.

shobha surendran troll

എണ്ണകമ്പനികൾ കുറച്ചുകാലമായി വർദ്ധനവ് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്നതായി ആണ് റിപ്പോർട്ടുകൾ. ദില്ലി തെരഞ്ഞെടുപ്പ് വരെ വർദ്ധനവ് നടപ്പാക്കുന്നതിൽ നിന്ന് അവരെ തടഞ്ഞത് കേന്ദ്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ 6 വർഷത്തിനിടെ എൽ‌പി‌ജിയുടെ വില കുത്തനെ ഉയർത്തിയത് ഈ വില വർദ്ധനവോടു കൂടെ ആണ്.