നോക്കിയ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത

നോക്കിയാ ഫോൺ അതെന്നും ഒരു നൊസ്റ്റാൾജിയ തന്നെ തന്നെ ആണ്.കാരണം നമ്മൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വളർന്നു വന്നത് നോക്കിയ എന്ന ബ്രാൻഡിലൂടെ ആണ്.ഒരു കാലത്തു വിപണി അടക്കി വാണിരുന്ന നോക്കിയ ആൻഡ്രോയിഡ് പ്ലാറ്റഫോമിന്റെ വരവോടു കൂടി വിപണിയിൽ നിന്നും പിൻവാങ്ങി.പിന്നീട് നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു.നോക്കിയ എന്ന ബ്രാൻഡ് നെയിം ഒഴിവാക്കി മൈക്രോസോഫ്റ്റ് എന്ന പേരിൽ വിൻഡോസ് പ്ലാറ്റ്ഫോമിൽ മൊബൈൽ ഫോണുകൾ ഇറക്കി എങ്കിലും വിപണിയിൽ പിടിച്ചു നിൽക്കുവാൻ അവർക്ക് ആയില്ല.

Advertisement

മൈക്രോസോഫ്റ്റും ആയുള്ള കരാർ തീർന്നതോടു കൂടി HMD ഗ്ലോബൽ എന്ന ചൈനീസ് കമ്പനി നോക്കിയയെ ഏറ്റെടുത്തു.ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ മൊബൈലുകൾ ഇറക്കി ശക്തമായ തിരിച്ചുവരവ് നടത്തി കൊണ്ടിരിക്കുകയാണ് നോക്കിയ.ഈ വര്ഷം നിരവധി നോക്കിയ മോഡലുകൾ ആണ് വിപണിയിലേക്ക് എത്തുവാൻ ഇരിക്കുന്നത്.ഇപ്പോൾ നോക്കിയ ഫോണുകളെ കുറിച്ച് ഉള്ള ഏറ്റവും അപ്‌ഡേറ്റുകളും വാർത്തകളും നിങ്ങളിലേക്ക് എത്തിക്കുവാൻ www.nokialatest.com എന്ന ഒരു ബ്ലോഗ് കേരളത്തിൽ നിന്നും പിറവി എടുത്തിരിക്കുന്നു.കേരളത്തിൽ നിന്നുള്ള പ്രമുഖ ബ്ലോഗ്ഗറും ഗൂഗിൾ ഹാൾ ഓഫ് ഫെയി൦ അംഗീകാരവും നേടിയ അഖിൽ ജി ആണ് ഈ പുതിയ ബ്ലോഗിന് പിന്നിൽ.

അഖിൽ ജി യെ പറ്റി ഇതിനു മുൻപ് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.അഫിലിയേറ്റ്,സ്പോണ്സറിങ്, ആഡ്സെൻസ്,മറ്റു പരസ്യങ്ങൾ എന്നിവ വഴി മാസ വരുമാനം 4 ലക്ഷം വരെ.തിരുവനന്തപുരത്ത് AndroidHits എന്ന കമ്പനി സിഇഒ.ഇവിടെ 6 സ്റ്റാഫ്.ഡൽഹിയിലെ ഓഫിസിൽ 4 സ്റ്റാഫ് കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ വീട്ടിലിരുന്നും പാർട്ട് ടൈം ആയും വർക്ക് ചെയ്യുന്നു അഖിലിന് വേണ്ടി.അഖിലിനെ പറ്റി കൂടുതൽ അറിയുവാൻ വായിക്കുക>>

ഇന്റര്‍നെറ്റ് ബിസിനസ്സിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്ന മലയാളി യുവാവ്

www.nokialatest.com കൂടാതെ നിരവധി ബ്ലോഗുകൾ അഖിൽ കൈകാര്യം ചെയ്യുന്നുണ്ട്.അവയിൽ ചിലത് ഇവയൊക്കെ ആണ്

നോക്കിയ എന്ന ബ്രാൻഡിനെ ഇപ്പോഴും സ്നേഹിക്കുന്നവർക്കും,നോക്കിയ ഫോണുകളെ പറ്റി ഉള്ള ലേറ്റസ്റ്റ് അപ്‌ഡേറ്റുകൾ അറിയുവാനായി നിങ്ങൾക്ക് ഈ ബ്ലോഗ് പ്രയോജന പെടുത്താം.എന്തായാലും വിപണിയിലേക്ക് ഒരു തിരിച്ചു വരവ് ലക്ഷ്യമിടുന്ന നോക്കിയയ്ക്കും നോക്കിയയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്ന നോക്കിയ,ടെക് പ്രേമികൾക്കും ഒരു മുതൽക്കൂട്ട് ആണ് ഈ ബ്ലോഗ് എന്നതിൽ സംശയം ഇല്ല.