ഹോൾസെയിൽ വിലയിൽ റീട്ടെയിൽ ഉപഭോക്താക്കൾക്കും വസ്ത്രങ്ങൾ Airin Designs

വടകരയിൽ നിന്ന് ആരംഭിച്ച Airin Design ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഷോപ്പുകളുടെ വിശ്വസ്ത നിർമ്മാണ പങ്കാളി.

ഹോൾസെയിൽ വിലയിൽ റീട്ടെയിൽ ഉപഭോക്താക്കൾക്കും വസ്ത്രങ്ങൾ…ശരണ്യയുടെ Airin Design ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്കും കാനഡയിലേക്കും യുകെയിലേക്കും വസ്ത്രങ്ങൾ സെൽ ചെയ്യുന്നു.

Advertisement

വടകര സ്വദേശിനിയായ ശരണ്യ ഒരു അധ്യാപികയായിരിക്കെ സംരംഭകത്വത്തിലേക്കും ചുവടുവെച്ചു. ഇന്ത്യയിൽ ലേഡീസ്, കിഡ്സ് വസ്ത്രങ്ങൾക്ക് വലിയ വിപണിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് Airin Design എന്ന ബ്രാൻഡിന് തുടക്കമിടുന്നത്.

ആദ്യകാലത്ത് ഓൺലൈൻ വിൽപ്പനയിലൂടെയായിരുന്നു തുടക്കം. മികച്ച ഗുണനിലവാരവും വളരെ കുറഞ്ഞ വിലയും കാരണം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും നൽകിയ പിന്തുണയോടെ ഓർഡറുകൾ വർധിച്ചു. പിന്നീട് സ്വന്തം നിർമ്മാണ യൂണിറ്റ് ആരംഭിക്കുകയും ഇന്ന് ഏകദേശം 2000 യൂണിറ്റ് നിർമ്മാണ ശേഷിയുള്ള യൂണിറ്റിൽ 18 പേർ നേരിട്ടും നിരവധി പേർ വീടുകളിൽ നിന്നും ജോലി ചെയ്യുന്നു.

 

View this post on Instagram

 

A post shared by Airin Design (@airindesigns)


Airin Design-ന്റെ ഏറ്റവും വലിയ പ്രത്യേകത ഹോൾസെയിൽ വിലയിൽ റീട്ടെയിൽ ഉപഭോക്താക്കൾക്കും വസ്ത്രങ്ങൾ ലഭ്യമാക്കുന്നതാണ്. കടയുടമകൾക്ക് വെറും 100 പീസിൽ നിന്ന് ഹോൾസെയിൽ ഓർഡറുകൾ സ്വീകരിക്കുന്നു.

ഡിസൈനർ വെയർ, മെറ്റേണിറ്റി വെയർ, കുർത്തികൾ, ത്രീ-പീസ് സെറ്റുകൾ, പാർട്ടി വെയർ, നൈറ്റികൾ, ചുരിദാറുകൾ, കുട്ടികളുടെയും സ്ത്രീകളുടെയും വിവിധ ഫാഷൻ വസ്ത്രങ്ങൾ, ഉപഭോക്താക്കളുടെ ആവശ്യാനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ഡിസൈനുകൾ എന്നിവ Airin Design ലഭ്യമാക്കുന്നു.

സ്വന്തമായി പ്രവർത്തിക്കുന്ന ഡിസൈനർ ടീമും പുതിയ ട്രെൻഡുകൾ നിരന്തരം മാർക്കറ്റിൽ എത്തിക്കുന്നതും ആണ് സ്ഥാപനത്തിന്റെ കരുത്ത്. മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ആണ് ഓരോ ഉത്പന്നങ്ങളും നിർമ്മിക്കുന്നത്. മെറ്റേണിറ്റി വെയറുകൾ ആണ് വലിയ ഡിമാൻഡ് ഉള്ള ഒരു ഉത്പന്നം..10 മുതൽ 30 വരെ വ്യത്യസ്ത മോഡലുകൾ സ്ഥിരമായി ലഭ്യമാക്കുന്നു..കോട്ടൺ മെറ്റേണിറ്റി വെയറുകൾ മുഴുവൻ വാഷ് ചെയ്ത ശേഷമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

തുടക്കത്തിൽ മികച്ച കട്ടിംഗ് മാസ്റ്റർമാരെ കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടു. സ്ഥിരമായി ഓർഡറുകൾ ലഭിക്കാത്തതും വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ കുടുംബത്തിന്റെയും ഭർത്താവിന്റെയും ..സുഹൃത്തുക്കളുടെയും അയൽവാസികളുടെയും പിന്തുണയാണ് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നൽകിയത്.ഇന്ന് Airin Design- ദുബായ്, ഖത്തർ, ബഹ്റൈൻ, യുകെ, കാനഡ, ബെംഗളൂരു, ചെന്നൈ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ബിസിനസ്സ് ചെയ്യുന്നു.

 

website : https://airindesigns.shop/

Address :

Kozhikode,Kerala

Email: [email protected]

Phone: 8086760568

പുതിയ സംരംഭകരോട് ശരണ്യ പറയുന്നത്:

തുടക്കം എപ്പോഴും ബുദ്ധിമുട്ടായിരിക്കും. പരാജയത്തെ ഭയക്കേണ്ട. നിങ്ങളുടെ 100 ശതമാനം ആത്മാർത്ഥമായ പരിശ്രമം നൽകൂ. വിജയമെന്നത് തീർച്ചയായും നിങ്ങളെ തേടിയെത്തും.