നിങ്ങൾ ഉറങ്ങുന്നത് ശരിയായ രീതിയിലാണോ?ഇല്ലെങ്കിൽ സംഭവിക്കുന്നത്

ഒരു മനുഷ്യനു തന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായി ലഭിക്കേണ്ട ഒന്നാണ് സുഖനിദ്ര. ജോലിഭാരവും അമിതമായ സമ്മർദ്ദവും മൂലം ദിവസം മുഴുവനും ക്ഷീണിതനായ ഒരു വ്യക്തിക്ക് അടുത്ത ദിവസത്തേക്കുള്ള ഊർജ്ജവും,ഉന്മേഷവും ലഭിക്കുന്നത് പൂർണമായ നിദ്രയിലൂടെ മാത്രമാണ്. ഒരു മനുഷ്യൻ ശരാശരി എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് കണക്കുകൾ പറയുന്നത്. ഒരു വ്യക്തിയുടെ പൂർണ്ണ ആരോഗ്യത്തിനും, ഉന്മേഷദായകമായ പ്രവർത്തികൾക്കും ഇത് സഹായകമാകുന്നു.

Advertisement

തിരക്കേറിയ ഇന്നത്തെ ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും പ്രത്യേകം സമയം മാറ്റിവെക്കുന്ന നാം അധികം പ്രാധാന്യം നൽകാത്തത് നമ്മുടെതന്നെ ആരോഗ്യം,ഭക്ഷണം, ഉറക്കം എന്നിവയ്‌ക്കാണ്. എന്നാൽ ശരീരത്തിന്റെ പൂർണമായ പ്രവർത്തനത്തിന് കൃത്യമായ ഇടവേളകളിൽ വിശ്രമം ആവശ്യമാണ്. എങ്കിൽ മാത്രമേ കൂടുതൽ ഊർജ്ജസ്വലതയോടെ മറ്റു പ്രവർത്തനങ്ങൾ ചെയ്യാൻ ശരീരം പ്രാപ്തമാകുകയുള്ളൂ. നല്ല ഫലപ്രാപ്തിക്കായി കൂടുതൽ സമയം ഉറങ്ങുന്നതും ശരിയായ രീതിയല്ല. കൃത്യമായ ചിട്ടകൾ അതിനും പാലിക്കേണ്ടതുണ്ട്.

പൂർണ്ണമായ ഉറക്കം ലഭിക്കാത്തതുമൂലം ധാരാളം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാവുന്നതാണ്. ഓർമ്മക്കുറവ് അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. അതിനാൽ കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ കണ്ണിനു ചുറ്റും കറുപ്പുനിറവും മുഖത്തിനും,ശരീരത്തിനും കൂടുതൽ പ്രായവും തോന്നിയേക്കാം. ഉറക്കകുറവിന്റെ മറ്റൊരു പ്രധാന കാരണമായിരിക്കാം കിടക്കുന്നതിന്റെ ഘടന. എങ്ങനെ കിടന്നാലാണ് ശരിയായ രീതിയിൽ ഉറക്കം ലഭിക്കുകയെന്ന് പഠനങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഈ അറിവ് സുഖനിദ്ര ലഭിക്കാൻ എല്ലാവരുടെ ജീവിതത്തിലും ഉപയോഗപ്രദമാകട്ടെ.