ആശുപത്രി അധികൃതരെ അമ്പരിപ്പിച്ച് മോദി നേരിട്ട് വിളിച്ചു

കോവിഡിനെതിരെ രാജ്യം പൊരുതുന്ന ഈ വേളയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർ ഇതിനായി രാപകൽ ഇല്ലാതെ സേവനം അനുഷ്ഠിക്കുകയാണ്.ആരോഗ്യ പ്രവർത്തകർക്കായി കൈ കൊട്ടി അഭിനന്ദനം അറിയിക്കണം എന്ന് മുൻപ് മോദി പറഞ്ഞിരുന്നു,ഇതിനു പിന്നാലെയാണ് ഇപ്പോൾ പുണെയിലെ നായിഡു ആശുപത്രിയിലേക്ക് മോദി നേരിട്ട് വിളിച്ചത്.

Advertisement

ഹോസ്പിറ്റലിലെ നഴ്സ് ആയ ഛായ ജഗതപിനെ ആണ് മോദി നേരിട്ട് വിളിച്ചത് .ഈ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.കൊറോണക്കെതിരെ പോരാടുന്ന ഛായയെ പോലുള്ള നേഴ്സുമാരും ഡോക്ടർസും ചെയ്യുന്ന സേവനങ്ങളെ മോദി അഭിന്ദനന്ദിച്ചു.

ഛായ നേഴ്‌സിന്റെ കുടുബത്തിനു മകളെ ഓർത്തു ഭയമില്ലേ എന്ന ചോദ്യത്തിന് നേഴ്‌സിന്റെ മറുപടി ഇങ്ങനെ ആരുന്നു “ഇത് നമ്മുടെ ജോലിയാണ് രോഗികളെ നോക്കേണ്ട അവസരത്തിൽ നോക്കണം ,കുടുംബവും ജോലിയും കൂടി ഒരുമിച്ചു മാനേജ് ചെയ്യുവാൻ സാധിക്കുന്നുണ്ട് ”

അവിടെ ചികിത്സയിൽ ഉള്ള രോഗികൾക്ക് ഭയം ഉണ്ടോ എന്നും ,മറ്റു ആരോഗ്യ രംഗത്തെ ജീവനക്കാർക്ക് എന്തെങ്കിലും സന്ദേശം കൊടുക്കുവാൻ ഉണ്ടോ എന്നും മോദി ചോദിച്ചു.

ഞങ്ങൾ രാജ്യത്തെ ആണ് സേവിക്കുന്നത് എന്നും .മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതിൽ ഭാഗ്യവാന്മാർ ആണെന്നും നഴ്സ് അഭിപ്രായപ്പെട്ടു.