ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കണോ എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ

നമ്മൾ എല്ലാവരും  ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത്  ശരീരഭാരം എങ്ങനെ കുറക്കാം എന്നതിനെപ്പറ്റിയാണ്. ഒട്ടുമിക്ക ആളുകളും ഇതിനുവേണ്ടി വിവിധ മാർഗ്ഗങ്ങൾ സ്വീകരിച്ചവർ ആയിരിക്കാം .എന്നാൽ  മിക്കപ്പോഴും  ഫലം ലഭിച്ചിട്ടുണ്ടാവില്ല. ധാരാളം മാഗസീനുകളിൽനിന്നും വെബ്സൈറ്റുകളിൽ നിന്നും നമുക്ക് വിവിധ  രീതിയിൽ  ശരീരഭാരം കുറയ്ക്കുന്നത്തിനു മാർഗ്ഗങ്ങൾ കാണാം സാധിക്കും.  എന്നാൽ ശാസ്ത്രീയമായ രീതിയിൽ, കൃത്യതയോടെ വണ്ണം കുറയ്ക്കുന്നതിനുള്ള വഴികൾ ധാരാളമുണ്ട്.  ഇത്തരം കാര്യങ്ങൾ ചെയ്യാൻ സമയം ലഭിക്കുന്നില്ലെന്ന് ആകുലപ്പെടുന്നവർക്കുള്ള സുവർണ്ണാവസരമാണിത്. ലോക്ക്ഡൗൺകാലത്ത്  വീട്ടിൽ  വെറുതെയിരിക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മുടെ ശരീരഭാരം വർധിക്കുന്നു .

Advertisement

ശരീരഭാരം കുറയ്ക്കുന്നതിനുള്ള  3 വഴികൾ ഇതാ താഴെ പറയുന്നു.

1  വണ്ണം കുറയ്ക്കുന്നതിനുള്ള പ്രവർത്തികൾ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. ദിവസവും രാവിലെ എഴുന്നേറ്റതിനുശേഷം ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ തേനോ,ചെറുനാരങ്ങയോ പിഴിഞ്ഞു കുടിക്കാവുന്നതാണ്. അതിനുശേഷം അന്നേദിവസം തണുത്ത വെള്ളം കുടിക്കാം. ഇത് ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും നല്കും.
2 പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണ്  മിക്കവരിലും കണ്ടുവരുന്ന ഒരു കാര്യം. പഠിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഏറ്റവും ഊർജം നൽകുന്ന ഒന്നു പ്രഭാതഭക്ഷണമാണ്. അതിനാൽ ഒരിക്കലും  ഇതിൽ മുടക്കം വരുത്തരുത്.
3 എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് പോലെ തന്നെ, ദിവസം മുഴുവനും വെള്ളം കുടിക്കാനും ശ്രദ്ധിക്കണം .
അതോടൊപ്പം എവിടെയെങ്കിലും പോകുമ്പോൾ നമ്മുടെ കയ്യിൽ വെള്ളം കുപ്പികളും കരുതണം.കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കുന്നു. ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
വീഡിയോ കാണാം