ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്,നമ്മുടെ കരുതൽ അവർക്കുകൂടിയാകണം

കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം തടയുവാനായി സോഷ്യൽ ഡിസ്റ്റൻസിങ് അനിവാര്യം ആണ്.അതിനായി എല്ലാവരും വീട്ടിൽ തന്നെ പരമാവധി കഴിഞ്ഞു കൂടുകയാണ് വേണ്ടത്.ഈ അവസരത്തിൽ വീടാണ് സുരക്ഷിതം എന്നും ,വീട്ടിൽ ഇരിക്കേണ്ടത് ലോകത്തോടുള്ള നമ്മുടെ കടമയാണെന്നും അച്ചടക്കവും ആത്മ നിയന്ത്രണവും പാലിച്ചാൽ മാത്രമേ ഇതിൽ നിന്നും രക്ഷപെടുവാൻ സാധിക്കൂ എന്നും മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിൽ കുറിച്ചു.

Advertisement

വീടിനകത്ത് തന്നെ ഇരിക്കുക എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ് എങ്കിലും അതൊരു കരുതലായി കാണേണ്ടതാണ്.അനാവശ്യമായി സാധനങ്ങൾ നമ്മൾ വാങ്ങി കൂട്ടുന്നത് മൂലം മറ്റുള്ളവർക്ക് കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാക്കും.അത് അവരുടെ ഭക്ഷണം തട്ടി എടുക്കുന്നതിനു തുല്യമാണ്.വേണ്ടത് മാത്രം കരുതി വെക്കുക.ഭക്ഷണം ഉണ്ടാക്കുന്നതിലും നിയന്ത്രണം വേണം.ആർഭാടം കാണിക്കാതെ ആവശ്യത്തിന് മാത്രം ഉണ്ടാക്കുക,ദിവസ കൂലി കൊണ്ട് ജീവിക്കുന്ന ഒരുപാടുപേർ നമുക്ക് ചുറ്റും ഉണ്ട്.നമ്മുടെ കരുതൽ അവർക്ക് കൂടി ആവണം.എന്നിങ്ങനെ ഉള്ള നിർദേശങ്ങൾ അടങ്ങിയ പോസ്റ്റ് ആണ് മമ്മൂട്ടി തന്റെ ഫെസ്ബൂക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ നൽകുന്നു

മമ്മൂട്ടിയുടെ ഈ പോസ്റ്റിനു പിന്തുണ അർപ്പിച്ചുകൊണ്ട് ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്.ഡോക്ടറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും ആയ നെൽസൺ ജോസഫ് മമ്മൂട്ടിയുടെ ഈ പോസ്റ്റിനെ പറ്റി എഴുതിയത് ചുവടെ നൽകുന്നു.