ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ചൈനീസ് കമ്പനികൾ

ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ചൈനീസ് കമ്പനികൾ. വിട്ടുകൊടുക്കാതെ സാംസങ്.

Advertisement

ലോകത്ത് വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ സ്മാർട്ട് ഫോൺ വിപണിയാണ് ഇന്ത്യയുടേത്.ഈ അനുകൂല സാഹചര്യത്തെ മുതലാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളെല്ലാം തന്നെ.ചൈനീസ് കമ്പനികളാണ് മത്സരത്തിൽ മുന്നിൽ. മാർച്ച് മാസം വരെയുള്ള കണക്കനുസരിച്ച് 26 ശതമാനം സ്മാർട്ട് ഫോണുകളുമായി സാംസങ്ങാണ് ഒന്നാമത്. ബാക്കി നാലു സ്ഥാനങ്ങൾ യഥാക്രമം ഷവോമി (13 ശതമാനം) വിവോ (12ശതമാനം) ഓപ്പോ (10 ശതമാനം) ലെനോവൊ (8 ശതമാനം) എന്നിങ്ങനെയാണ്.ആദ്യ അഞ്ചിൽ ഒരു ഇന്ത്യൻ കമ്പനിപോലും ഇടം പിടിച്ചിട്ടില്ല.വിപണിയുടെ മാറ്റം ഉൽകൊണ്ട് പ്രവർത്തിക്കാൻ ഇന്ത്യൻ കമ്പനികൾ മടികാണിച്ചതാണ് അവരെ പിന്നോട്ടടിക്കാൻ കാരണം.2017 ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ മൊത്തത്തിൽ 8 ശതമാനം ഉയർന്നു. ഈ ഉയർച്ച ചൈനീസ് കമ്പനികൾ നന്നായി വിനിയോഗിച്ചു.കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചേർസ് നൽകുന്നതാണ് ചൈനീസ് കമ്പനികളുടെ വിജയത്തിന് കാരണം.
ഫീച്ചർ ഫോൺ വിഭാഗത്തിലും സാംസങിന്റെ ആധിപത്യമാണുള്ളത്. 26 ശതമാനമാണ് സാംസങ്ങിന്റെ വിപണി വിഹിതം. പിന്നാലെയുള്ളത് ചൈനീസ് കമ്പനിയായ ഐടെൽ ആണ് . 9 ശതമാനമാണ് ഐ ടെല്ലിന്റെ വിഹിതം ബാക്കി മൂന്നു സ്ഥാനങ്ങളിൽ യഥാക്രമം മൈക്രോ മാക്സ് (8 ശതമാനം) ഷവോമി (7 ശതമാനം) വിവോ (ആറ് ശതമാനം എന്നിങ്ങനെയാണ്.
പ്രീമിയം വിഭാഗത്തിലും അതായത് മുപ്പതിനായിരത്തിനു മുകളിലും സാംസങ് തന്നെയാണ് വിപണിയിൽ കേമൻ.48 ശതമാനമാണ് സാംസങ്ങിന്റെ വിപണി വിഹിതം.43 ശതമാനം വിപണിയുമായി ആപ്പിൽ പിന്നാലെയുണ്ട്. വൺ പ്ലസ്, ഓപ്പോ, ഗൂഗിൽ എന്നിവയാണ് ബാക്കി മൂന്നു സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.

ഇന്ത്യയിലെ ASP ( ആവറേജ് സെല്ലിം പ്രൈസ്) 2000 രൂപയിലേക്കെത്തി.ഹൈ ഇൻഡ് സ്പെസിഫിക്കേഷൻ നൽകുന്ന 8000- 20000രൂപ വിഭാത്തിലെ ഉണർവ്വാണ് ഇതിനുകാരണമായി വിദക്തർ പറയുന്നത്.