അതി സുന്ദരഭവനം 1150 ചതുരശ്ര അടിയിൽ ഇനി നിങ്ങൾക്കും നിർമിക്കാം

1150 Sq Ft 3BHK House at 5.50 Cent Plot

Advertisement

സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മിതമായ നിരക്കിൽ ഒരു 3BHK ഭവനം എങ്ങനെ പണിയാമെന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്.1150 ചതുരശ്ര അടിയിലാണ് ഈ ആധുനിക ഭവനം നിർമ്മിച്ചിരിക്കുന്നത്.നൂതന വാസ്തുവിദ്യ ശൈലികളുമിതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ വീടിൻ്റെ ഏറ്റവും സവിശേഷത ചരിഞ്ഞ മേൽക്കൂരയും അതിലെ ഡോർമെൻ ജനാലകളുമാണ്. കൃത്യമായ അളവിൽ സൂര്യപ്രകാശം വീട്ടിലേക്ക് പ്രവേശിക്കുന്നതിനു ഇത് സഹായിക്കുന്നു.

പെയിന്റിങിനായി വെള്ളനിറം ഉപയോഗിച്ചിരിക്കുന്നതിനാൽ വീടിനെ കൂടുതൽ വിശാലമായി കാണിക്കുന്നു.ഈ സ്റ്റൈലിഷ് ഭവനത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് എലിവേഷൻ. കേരള പ്രോപ്പർട്ടി ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഭവനത്തിൽ ധാരാളം തൂണുകളും കാണാം.ഇത് വീടിന് കൂടുതൽ ബലം നൽകുന്നു. 30 ലക്ഷം രൂപ നിർമാണ ചെലവ് വന്ന ഈ വീടിൻ്റെ മറ്റു സവിശേഷതകൾ താഴെ പറയുന്നു

കാർ പോർച്ച്,
സിറ്റൗട്ട്,
ലിവിംഗ് കം ഡൈനിംഗ് ഏരിയ
3 കിടപ്പുമുറികൾ( 2 അറ്റാച്ചുചെയ്ത ബാത്ത്റൂം)
ഒരു പൊതു കുളിമുറി
കലവറ
അടുക്കള,
സ്റ്റെയർ റൂം എന്നിവയുണ്ട്

മുറികൾ തമ്മിലുള്ള വായു സഞ്ചാരത്തിനായി പ്രത്യേക സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട് .വളരെ മനോഹരമായ ഇൻ്റീരിയർ ഡിസൈനുകളും, ഇളം ഷേഡുകളിലുള്ള ചുമരുകളാലും, നിർമ്മിച്ചിരിക്കുന്ന ഈ ഭവനത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക