മാസം 7500 രൂപ നിക്ഷേപിച്ചാൽ 45.53 ലക്ഷം രൂപ തിരികെ കിട്ടുന്ന കേന്ദ്ര സർക്കാർ പദ്ധതി

പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളിലും ഇത് #ഷെയർ ചെയ്ത് എത്തിക്കുക… മാസം 7500 രൂപ നിക്ഷേപിച്ചാൽ 45.53 ലക്ഷം രൂപ തിരികെ കിട്ടുന്ന കേന്ദ്ര സർക്കാർ പദ്ധതി… സുകന്യ സമൃദ്ധി യോജന…!!! 1000 രൂപ മുതലുള്ള സ്കീമുകൾ നിങ്ങളുടെ തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്.. വീഡിയോ കാണൂ.

Advertisement

പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാന്‍ മാതാപിതാക്കളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സുകന്യ സമൃദ്ധി’പദ്ധതി നിലവില്‍ വന്നത്.
നല്ല ജോലി നേടി സമ്പത്തുണ്ടാക്കി വിവാഹത്തിനു മുമ്പേ സ്വന്തം കാലിൽ നിൽക്കാൻ അവർ പ്രാപ്തി നേടിയിട്ടുണ്ടാകും എന്നതിൽ തർക്കമില്ല. അത്തരം സാഹചര്യത്തിൽ വിവാഹവുമായി ബന്ധപ്പെട്ട് ഇപ്പോൾ നിലനിൽക്കുന്ന മാമൂലുകൾക്കായി ആർക്കും ശഠിക്കാനും കഴിയണമെന്നില്ല…….എങ്കിലും മാതാപിതാക്കൾ അവരുടെ ഭാവിക്കായി ഒരു കരുതൽ എടുക്കുന്നത് നല്ലതാണ്. അത്തരം കരുതൽ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമാണ് ‘സുകന്യ സമൃദ്ധി യോജന’ പദ്ധതി.10 വയസ് കഴിയാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് നിക്ഷേപം നടത്താം. ……

ഈ വര്‍ഷം സുകന്യ സമൃദ്ധി യോജനയില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന് ഇപ്പോഴത്തെ പലിശ നിരക്ക് പ്രകാരം 9.1 ശതമാനം പലിശയാണ് ലഭിക്കുക. പ്രതിമാസം 1,000 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പലിശയുള്‍പ്പെടെ 12,592 രൂപയാണ് ലഭിക്കുക. ഇത്തരത്തില്‍ 14 വര്‍ഷമാണ് അക്കൗണ്ട് ഉടമ നിക്ഷേപം നടത്തേണ്ടത്. നിലവിലെ പലിശ പ്രകാരം 14 വര്‍ഷം ആകുമ്പോഴുള്ള നിക്ഷേപത്തുക 329,995 രൂപയാണ്. പദ്ധതി കാലാവധിയായ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടിയുടെ പേരിലുള്ള സമ്പാദ്യം 607,128 രൂപയായിരിക്കും. ഇത് ഇപ്പോഴത്തെ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് മാത്രമാണ്. ഓരോ വര്‍ഷവും പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകുന്നതനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം. ഇനിയിപ്പോള്‍ പെണ്‍കുട്ടിയുടെ ഭാവിയോര്‍ത്തുള്ള ആശങ്കയ്ക്ക് അല്‍പം വിരാമമിടാം, അല്ലെ? അവളുടെ പേരിലുള്ള ലഘുസമ്പാദ്യം ജീവിതം സുരക്ഷിതമാക്കുമെന്ന ഉറപ്പിന്മേല്‍ സുകന്യ സമൃദ്ധി യോജനയില്‍ പങ്കുചേരുന്നതിന് ഇനിയും മടിച്ചുനില്‍ക്കേണ്ട കാര്യമുണ്ടോ?  പെൺകുട്ടികളുള്ള എല്ലാ മാതാപിതാക്കളിലും ഇത് #ഷെയർ ചെയ്ത് എത്തിക്കുക