ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ച് കടലിനടിയിൽ വെച്ച്

സിനിമ എന്ന മാധ്യമത്തിന് നമ്മുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. പലരും എതിർത്തേക്കാം എന്നാലും പറയാതെ വയ്യ, സിനിമയും, സിനിമാപ്രവർത്തകരും, താരങ്ങളും അവരുടെ ജീവിതവുമൊക്കെ നമ്മളിൽ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. കാലങ്ങളായി, പോസിറ്റീവ് സ്വഭാവമുള്ള. സമൂഹത്തിന് അത്യന്താപേക്ഷിതമായ ഒട്ടേറെ മനോഹരമായ സന്ദേശങ്ങൾ സിനിമ നമുക്ക് പകർന്നു തന്നിട്ടുണ്ട്. ഇത്തവണ, ‘കല്ല്യാണംഎന്ന സിനിമയുടെ അണിയറപ്രവർത്തകർ അത്തരത്തിലൊരു വലിയ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനുള്ള ഒരുക്കത്തിലാണ്.

Advertisement

ശ്രാവൺ മുകേഷ്, വർഷ ബൊല്ലമ്മ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നകല്ല്യാണംഎന്ന സിനിമ അതിന്റെ ഓഡിയോ പ്രകാശന ചടങ്ങിലൂടെ ചരിത്രം സൃഷ്ടിക്കാൻ പോവുകയാണ്. ലോകത്ത് ആദ്യമായി ഒരു സിനിമയുടെ ഓഡിയോ പ്രകാശന ചടങ്ങ് കടലിനടിയിൽ വച്ച് സംഭവിക്കാൻ പോകുന്നു എന്നതാണ് പ്രത്യേകത! അത്തരത്തിലൊരു വ്യത്യസ്തമായ ശ്രമം മാത്രമല്ല ടീം കല്ല്യാണം ലക്ഷ്യമിടുന്നത്. അല്ലാതെ വേറെന്താ?

കല്യാണം സിനിമ

ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ഇഴചേർത്ത് നിർത്തുന്ന ശക്തിയും, അതിന്റെ ഉത്ഭവസ്ഥാനവുമാണ് കടൽ. മനുഷ്യന്റെ തെറ്റായ പ്രവൃത്തികളുടെ ഫലമായി കടലിന്റെ സ്വാഭാവികമായ ജൈവ വ്യവസ്ഥ ഏതാണ്ട് നഷ്ടമായ അവസ്ഥയാണിപ്പോൾ. നമ്മൾ കടലിൽ വലിച്ചെറിയുന്ന കുപ്പികൾ തുടങ്ങി പലതരം മാലിന്യങ്ങൾ ചേർന്ന്, അതിന്റെ ജൈവ വ്യവസ്ഥിതിയെ പൂർണ്ണമായും തകർക്കുന്നു. “അണ്ണാൻ കുഞ്ഞും തന്നാലായത്എന്ന ചൊല്ലിനെ അനുസ്മരിച്ചു കൊണ്ട്, ഇത്തരമൊരു ചടങ്ങിലൂടെ ടീം കല്ല്യാണം പ്രധാനമായും ലക്ഷ്യമിടുന്നത്മാലിന്യവിമുക്ത കടൽഎന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നത് തന്നെയാണ്.

ഫെബ്രുവരി 6′ന്, തിരുവനന്തപുരം കോവളം ഗ്രോവ് ബീച്ച് കടൽത്തീരത്തു വച്ച് രാവിലെ 10.30′ന്കല്ല്യാണംഓഡിയോ പ്രകാശന ചടങ്ങ് നടക്കുന്നതാണ്. ശ്രാവൺ മുകേഷ്, വർഷ ബൊല്ലമ്മ എന്നിവരോടൊപ്പം മുകേഷ്, സംവിധായകൻ രാജേഷ് നായർ, സംഗീത സംവിധായകൻ പ്രകാശ് അലെക്‌സ് എന്നിവരും, സമൂഹത്തിലെ മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ചേർന്നാണ് കടലിനടിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. ഓഡിയോ പ്രകാശനം നിർവ്വഹിച്ച ശേഷം എല്ലാവരും ചേർന്ന് പ്രസ്തുത ഭാഗത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനായി ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ബോണ്ട് സഫാരി കോവളം, ഉദയസമുദ്ര ബീച്ച് റിസോർട്ട് കോവളം എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ചടങ്ങ് നടക്കുന്നത്.

സാൾട്ട് മാംഗോ ട്രീഎന്ന സൂപ്പർ ഹിറ്റിനു ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ്കല്ല്യാണം‘. മുകേഷ്സരിത ദമ്പതികളുടെ പുത്രനായ ശ്രാവൺ മുകേഷ് ആദ്യമായി സിനിമാ അഭിനയജീവിതത്തിലേക്ക് പ്രവേശിക്കുന്നു എന്നതാണ് കല്യാണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നവാഗതയായ വർഷ ബൊലമ്മയാണ് ചിത്രത്തിൽ ശ്രാവണിന്റെ ജോഡി. രാജേഷ് നായരുടെ തന്നെ കഥയ്ക്ക് ഗോവിന്ദ് വിജയൻ, സുമേഷ് മധു, രാജേഷ് രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിട്ടുള്ളത്. ശ്രാവണിനെയും, വർഷയേയും കൂടാതെ മുകേഷ്, ശ്രീനിവാസൻ, ഹരീഷ് കണാരൻ, ഗ്രിഗറി ജേക്കബ്, ആശാ അരവിന്ദ്, മാല പാർവതി, സുധീർ കരമന, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, പാഷാണം ഷാജി, കോട്ടയം പ്രദീപ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കിഷോർ നായരാണ് ചിത്രത്തിന്റെ കോപ്രൊഡ്യൂസർ. ഉഷ രാജേഷ് നായർ ക്രിയേറ്റിവ് ഡയറക്ടറുടെ സ്ഥാനം നിർവ്വഹിക്കുന്നു. വയ ഫിലിംസ്, ശ്രീ സത്യ സായി ആർട്സ് എന്നിവയുടെ ബാനറിൽ കെ.രാധാമോഹൻ, ഡോ.ഉദ്ദായഭാനു, രാജേഷ് നായർ എന്നിവർ ചേർന്നാണ്കല്ല്യാണംനിർമ്മിച്ചിട്ടുള്ളത്.

കല്ല്യാണംഓഡിയോ പ്രകാശന ചടങ്ങിന്റെ വിശദ വിവരങ്ങൾ:-

തീയതി :- 06.02.2018, ചൊവ്വാഴ്ച

പ്രസ് ബ്രീഫിംഗ് :- 10.30 am @ ഉദയസമുദ്ര ബീച്ച് റിസോർട്ട്

ഓഡിയോ പ്രകാശനം : 11.00 am @ ഗ്രോവ് ബീച്ച്, കോവളം

കല്യാണം സിനിമ

ബോണ്ട് സഫാരി, കോവളം :- പ്രൊഫഷണൽ അസോസിയഷൻ ഓഫ് ഡൈവിംഗ് ഇൻസ്ട്രക്ടേഴ്‌സിന്റെ (PADI) അംഗീകാരമുള്ള കേരളത്തിലെ ആദ്യത്തെ സ്‌കൂബ ഡൈവിംഗ് റിസോർട്ടാണ് തിരുവനന്തപുരം കോവളത്ത് സ്ഥിതി ചെയ്യുന്ന ബോണ്ട് സഫാരി. കടൽസംരക്ഷണം എന്ന മഹത്തായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിനും ബോണ്ട് സഫാരി അതീവ ശ്രദ്ധ ചെലുത്തുന്നു.

പ്രസ്സ് റിലീസ്