എടിഎമ്മില്‍ എലി :എസ് ബി ഐക്ക് നഷ്ടം 12 ലക്ഷം രൂപ

ഒരു എലി കാരണം ബാങ്കിന് നഷ്ടമായത് 12 ലക്ഷം രൂപ. അസമിലെ ടിന്‍ സൂക്കിയ ജില്ലയില്‍ ലായ്പുലിയിലെ എസ് ബി ഐ എ ടി എമ്മിലാണ് സംഭവം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മെയ് 20 മുതല്‍ എ ടി എം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം പതിനൊന്നാം തീയതി അറ്റകുറ്റപ്പണികള്‍ക്കായി സാങ്കേതിക വിദഗ്ദ്ധര്‍ എ ടി എം പരിശോധിച്ചപ്പോഴാണ് എലികള്‍ ചെയ്ത ചതി മനസിലാക്കിയത്.

Advertisement

എന്തായാലും ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.SBI ക്കു സംഭവിച്ചതിനാൽ പലരും ഇതിനെ ഒരു സന്തോഷ വാർത്ത ആയിട്ടാണ് കാണുന്നത്.

കടിച്ചുമുറിച്ച്‌ ചിതറിച്ച നിലയിലായിരുന്നു നോട്ടുകള്‍ 29 ലക്ഷം രൂപയാണ് എ ടി എമ്മില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1238000 രൂപ എലികള്‍ കടിച്ച്‌ നശിപ്പിച്ചു. 17 ലക്ഷം രൂപം വീണ്ടെടുക്കാന്‍ സാധിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.