പ്രവാസികൾക്ക് 20 ലക്ഷം രൂപ വരെ ലോൺ ,3 ലക്ഷം സൗജന്യം

രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ചതിനു ശേഷം നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് കൈ താങ്ങായി നോർക്ക റൂട്സ്.നോർക്ക ഡിപ്പാർട്മെന്റിന്റെ പുതിയ പദ്ധതി പ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിൽ തിരികെ എത്തുന്നവർക്ക് നാട്ടിൽ ഒരു തൊഴിൽ തുടങ്ങുവാനായി 20 ലക്ഷം വരെ ലോൺ ആയി എടുക്കുവാൻ സൗകര്യം.ഇതിൽ പരമാവധി മൂന്ന് ലക്ഷം വരെ സബ്‌സിഡി ആയി ലഭിക്കുന്നു.

Advertisement

പ്രാവാസ ജീവിതത്തിനു ശേഷം മടങ്ങി എത്തുന്നവർക്ക്‌ ഒരു സ്ഥിര വരുമാനം ഉണ്ടാക്കി എടുക്കുകയും അവരുടെ തുടർന്നുള്ള ജീവിതം സുരക്ഷിതം ആക്കുകയുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇരുപത് ലക്ഷം വരെ ലഭിക്കുന്ന ലോണിന്റെ 15 % അതായത് 3 ലക്ഷം വരെ പരമാവധി സർക്കാർ സബ്‌സിഡി ആയി നൽകും.

ലോണിന് അർഹർ ആയവർ ആരൊക്കെ ?

ഏറ്റവും ചുരുങ്ങിയത് രണ്ടു വര്ഷം എങ്കിലും പ്രവാസ ജീവിതം നയിച്ച ശേഷം തിരികെ എത്തിയ പ്രവാസികളും,അത്തരം പ്രവാസികൾ ഒത്തു ചേർന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ ലോണിന് അർഹർ ആയവർ ആണ്.

ലോൺ ലഭിക്കുന്ന മേഖലകൾ

1. കാര്‍ഷിക – വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം – വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം – ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)

എന്തൊക്കെ ആണ് ഈ ലോണിന്റെ ആനുകൂല്യങ്ങൾ

പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം ‘ബാക്ക് എന്‍ഡ്’ സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.

നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്.

ലോണിന് വേണ്ടി അപ്ലൈ ചെയ്യുവാൻ എന്തൊക്കെ രേഖകൾ വേണം

1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം [in .PDF format]

എങ്ങനെ ലോണിന് അപേക്ഷിക്കാം

മുകളിൽ പറഞ്ഞിരിക്കുന്നതിൽ നിന്നും ഒരു യോജിച്ച മേഖല തിരഞ്ഞെടുക്കുക.ശേഷം അതുമായി ബന്ധപ്പെട്ട ഒരു പ്രോജക്ട് റിപ്പോർട്ട് നിർമിക്കുക.നിങ്ങള്‍ ആവശ്യപെടുന്ന പൈസ എങ്ങിനെയാണു ചിലവഴിക്കപെടുന്നത് എന്നുള്ള കൃത്യമായ വിവരങ്ങളടങ്ങിയ ഒരു പദ്ധതിരേഖയുണ്ടാക്കേണ്ടതുണ്ടു. ഏതു മേഖലയിലാണൊ ഉദ്ദേശിക്കുന്നത് ആ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യവസായങ്ങളോ കൃഷിയോ നേരിട്ടു കണ്ടു അതിന്റെ പദ്ധതിരേഖകള്‍ പഠിക്കുന്നതും വളരെ നല്ലതാണു.പദ്ധതിരേഖകള്‍ തയ്യാറാക്കുന്നതിനു അതാത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട് മെന്റുകള്‍ നല്ലവണ്ണം സഹകരിക്കുന്നതാണു. കൃഷി ബന്ധപെട്ട കാര്യങ്ങളാണെങ്കില്‍ കൃഷി ഓഫീസറും , ചെറുകിട വ്യവസായമാണെങ്കില്‍ ജില്ലാ വ്യവസായിക കേന്ദ്രത്തീല്‍ നിന്നും സഹായം തേടാവുന്നതാണു.അതിനു ശേഷം ആവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ശേഖരിക്കുക.ക്ലിയറൻസ് സർട്ടിഫിക്കറ്റും,പ്രൊജക്റ്റ് റിപ്പോർട്ടും തയ്യാറായി കഴിഞ്ഞാൽ ഇവിടെ ക്ലിക്ക് ചെയ്ത അപ്ലൈ ചെയ്യാം.